കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു കൊച്ചി : കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 26.11.2023 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കത്തീഡ്രൽ മരിയ സദൻ ഹാളിൽ വച്ച് നടന്ന എറണാകുളം മേഖല സമ്മേളനം കെ എൽ എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ത്യാഗ്യോജ്ജലമായ പോരാട്ടമാണ് കേരളത്തിൽ കേരള ലേബർമൂവ്മെന്റ് നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. […]Read More
” മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “ കൊച്ചി : ലോക വിദ്യാഭ്യാസ കോൺഗ്രസുമായി സഹകരിച്ച് ദേവാങ് മേത്ത ട്രസ്റ്റും ബിസിനസ് സ്കൂൾ അഫയറും ചേർന്ന് ഏർപ്പെടുത്തിയ 30-ാമത് ദേവാങ് മേത്ത ദേശീയ വിദ്യാഭ്യാസ അവാർഡ് 2023-ൽ വച്ച് സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” ലഭിച്ചു. കോളേജിലെ ഡീൻ (മാനേജ്‌മെന്റ് സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ്), ഡോ. ജിയോ ജോസ് ഫെർണാണ്ടസ് സന്ദീപ് ഘോഷിൽ […]Read More
ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ
ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു (ഐസാറ്റ്) നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) അംഗീകാരം. കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) നൽക്കുന്ന അംഗീകാരം ലഭിച്ചു. Computer Science Engineering നും Electronics and Communications engineering നുമാണ് അംഗീകാരം ലഭിച്ചത്. കോളേജുകളിലും സർവ്വകലാശാലകളിലും – ബിരുദ, ബിരുദാനന്തര തലങ്ങളിൽ – […]Read More
സഭാവാര്‍ത്തകള്‍ – 26 .11. 23 വത്തിക്കാൻ വാർത്തകൾ ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വത്തിക്കാൻ സിറ്റി : 1223 ല്‍ യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയില്‍ വിശുദ്ധ ഫ്രാന്‍സിസ് ആദ്യമായി പുനരാവിഷ്‌ക്കരിച്ചതിന്റെ എണ്ണൂറാം വാര്‍ഷികത്തില്‍, പുല്‍ക്കൂട്ടില്‍ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, വൈശിഷ്ട്യതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് (il mio presepe) എന്ന ഗ്രന്ഥം നവംബര്‍ മാസം […]Read More
വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ എല്ലാവർക്കും അവസരം ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ്
വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ എല്ലാവർക്കും അവസരം ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : നമുക്ക് ചുറ്റും നടക്കുന്ന വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാൻ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം ഉണ്ടാകണം. സ്ഥിരമായി ചിലവിഭാഗങ്ങൾ ഇരകൾ മാത്രമായി മാറുന്ന സാഹചര്യം വേദനാജനകമാണ് എന്ന്ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ വാർഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ […]Read More
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും, പുരുഷ സ്വാശ്രയ സംഘങ്ങളുടെ ഇരുപതാമതു വാർഷികവും നടത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടന കർമ്മം നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹൈബി ഈഡൻ എം പി, ടി ജെ […]Read More
ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. കൊച്ചി : കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കണ്ടെയ്നർ റോഡിൽ നാളിതുവരെയായിട്ടും വഴിവിളക്ക് തെളിയാത്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കണ്ടെയ്നർ റോഡ് ടോൾ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം എറണാകുളം എംപി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. എൻഎച്ച്എഐ അധികൃതർ ഇനിയും വഴിവിളക്ക് സ്ഥാപിച്ചില്ലെങ്കിൽ “No Light No Toll” എന്ന നയവുമായി സാധാരണ ജനങ്ങൾ ടോൾ ബൂത്ത് ഉപരോധിക്കേണ്ടി വരുമെന്ന് എംപി […]Read More
കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു. ദുബായ് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ഭാരവാഹികൾ ദുബായിലെ ലത്തീൻ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവർത്തനങ്ങളുടെ ഭാഗമായി കെഎൽസിഎ ഗ്ലോബൽ ഫോറം പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കേരള ലാറ്റിൻ കമ്മ്യൂണിറ്റി ദുബായ് (കെആർഎൽസിസി ദുബായ്) ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവാസി സമുദായ പ്രതിനിധികളും, പ്രവാസികൾ പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്ന […]Read More
2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന
2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : 2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കമണമെന്ന്് പാപ്പാ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ദൈവാലയങ്ങളുടെ റെക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥന വര്‍ഷത്തിന്റെ മാര്‍ഗരേഖ ഉടനെ […]Read More
വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു. കൊച്ചി : സിനഡാലിറ്റിയുടെയും അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷവും സമന്വയിപ്പിച്ചു കൊണ്ട് അതിരൂപതയിൽ പ്രവർത്തിക്കുന്ന 15 സന്യാസഭവനങ്ങളിൽ നിന്നുമായി 130 ഓളം സന്യാസാർത്ഥികൾ പങ്കെടുത്ത സംഗമം ഉച്ചയ്ക്ക് 1.30 ന് രജിസ്ട്രേഷനോടെ ആരംഭിച്ചു. വെരി. റവ. മോൺ. മാത്യൂ ഇലഞ്ഞിമിറ്റം സ്വാഗതം അർപ്പിച്ചു. റവ.ഫാ. സ്റ്റീഫൻ ചേലക്കര (KCBC യുത്ത് കമ്മീഷൻ സെക്രട്ടറി) സെമിനാർ നയിച്ചു. അഭിവന്ദ്യ പിതാവ് ഡോ.ജോസഫ് കളത്തിപറമ്പിൽ അദ്ധ്യക്ഷം വഹിച്ച സംഗമത്തിന് അനുഗ്രഹപ്രഭാഷണം […]Read More