admin

Kerala News

വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.

വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ. കൊച്ചി : മെയ് ദിനമായ ഇന്നലെ ( 01.05.22 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടർമാരായ ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. […]Read More

National News

കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ

കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. കൊച്ചി : കേന്ദ്ര മന്ത്രി ജോൺ ബാർല ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ഈ സൗഹൃദ സന്ദർശനത്തിൽ, ക്രൈസ്തവസഭ ഭാരതത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ രാഷ്ട്ര നിർമ്മാണത്തിന് ഏറെ സഹായകമാണെന്ന് മന്ത്രി പറഞ്ഞു. ഭാരതത്തിൽ ക്രൈസ്തവ ന്യൂനപക്ഷവും മറ്റു പിന്നോക്ക സമുദായങ്ങളും നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ആർച്ചുബിഷപ് ആവശ്യപ്പെട്ടു.Read More

Kerala News

റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു

റാഫെൽ തട്ടിൽ പിതാവ് അജ്നയുടെ കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിച്ചു കൊച്ചി : ഷംസബാദ് രൂപത അധ്യക്ഷനായ റാഫെൽ തട്ടിൽ പിതാവ് ഇന്നലെ 26.04.22 ചൊവ്വാഴ്ച തൈക്കൂടം st. റാഫെൽ പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.. തൈക്കൂടം ഇടവക വികാരി ഫാ. ജോബി അസീത് പറമ്പിൽ, സഹവികാരി ജോർജ് പുന്നക്കാട്ടുശ്ശേരി എന്നീ വൈദികർ പിതാവിനെ സ്വീകരിച്ചു.. തന്റെ ജീവിതത്തിലെ അസുലഭമായ ഒരു സന്ദർഭമായാണ് തൈക്കൂടം പള്ളിയിലുള്ള അജ്നയുടെ കുഴിമാടം സന്ദർശിക്കാൻ സാധിച്ചത് എന്ന് തട്ടിൽ പിതാവ് […]Read More

Kerala News

നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവ്

നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു…   കൊച്ചി : നവീകരിച്ച C A C സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കർമ്മം26.04.22 ചൊവ്വാഴ്ച വരാപ്പുഴ അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു… സംഗീതസംവിധായകനായ ശ്രീ ജെറി അമൽദേവ് സ്വിച് ഓൺ കർമ്മം നിർവഹിക്കുകയുണ്ടായി.. അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ, കൂടാതെ നിരവധി സംഗീതസംവിധായകരും സംഗീത പ്രതിഭകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.,.C AC ഡയറക്ടർ ഫാ. ടിജോ കോലോത്തു […]Read More

Kerala News

കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് കെ. ശങ്കരനാരായണൻ : ആർച്ച്ബിഷപ്പ് കളത്തിപ്പറമ്പിൽ

കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് കെ. ശങ്കരനാരായണൻ : ആർച്ച്ബിഷപ്പ് കളത്തിപ്പറമ്പിൽ   കൊച്ചി : കെ. ശങ്കരനാരായണന്റെ വേർപാടിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചനമറിയിച്ചു. നാലുതവണ മന്ത്രിയായും ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയും പ്രവർത്തിച്ച കെ. ശങ്കരനാരായണന്റെ വേർപാട് കേരള സമൂഹത്തിന് വലിയ നഷ്ടം ആണെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് അദ്ദേഹമെന്നും ആർച്ച്ബിഷപ് അനുസ്മരിച്ചു.Read More

Kerala News

ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു

ആർച്ച് ബിഷപ്പ്അനുശോചനം അർപ്പിച്ചു   കൊച്ചി : സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു ജോൺ പോൾ എന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കേരള സമൂഹത്തിന് അദ്ദേഹത്തിൻറെ വിയോഗം വലിയ നഷ്ടമാണ്. സാധാരണ സാഹിത്യത്തിൽ നിന്ന് സിനിമയിലേക്കാണ് ആളുകൾ എത്തിച്ചേരുന്നത്, എന്നാൽ ജോൺ പോൾ സിനിമയിൽനിന്ന് കൂടുതലായി സാഹിത്യ മേഖലയിലേക്ക് പിൽക്കാലത്ത് കടന്നുവന്നു. ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രശസ്തനായ […]Read More

Kerala News

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?   എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം. കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാള്‍ ലത്തീനും മറ്റെയാള്‍ ഒബിസി യില്‍ ഉള്‍പ്പെടാത്ത (സിറിയന്‍/മലങ്കര/മറ്റേതെങ്കിലും വിഭാഗങ്ങള്‍) ആളുമമാമണെങ്കില്‍ കുട്ടിക്ക് സംവരണ വിഷയങ്ങളില്‍ ഏത് ജാതി പറയും – അതാണ് ചോദ്യം. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒ ബി സി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ലഭ്യമാകുന്ന എല്ലാ സംവരണ ആനുകൂല്യങ്ങളും നല്‍കണമെന്ന് 1979 ല്‍ തന്നെ […]Read More

International News

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം  ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ ഫെർണാണ്ടസിന്റെയും മകൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആദ്യമായാണ്  ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ കത്തോലിക്കാസഭയില്‍ മെത്രാന്‍ പദവിയിലെത്തുന്നത് . സിഡ്‌നി ഓസ്വാൾഡിന്റെയും തെൽമ (നൊറോണ) ഫെർണാണ്ടസിന്റെയും മൂന്നാമത്തെ മകനായി 1972 സെപ്റ്റംബർ 21-നാണ് ഒഹായോയിലെ ടോളിഡോയിൽ ഫെർണാണ്ടസ് ജനിച്ചത്. 1970-ൽ ഇന്ത്യയിലെ മുംബൈയിൽ നിന്ന് […]Read More

International News

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ഇടയസന്ദർശനം നടത്തി. ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ (മെഡിറ്ററേനിയൻ കടൽ) സ്ഥിതിചെയ്യുന്ന  ദ്വീപുരാജ്യമായ മാൾട്ടയിൽ പാപ്പാ ശനിയാഴ്ചയാണ് (02/04/22) എത്തിയത്. ഈ ദ്വദിന അജപാലനസന്ദർശനം പാപ്പായുടെ മുപ്പത്തിയാറാമാത്തെ വിദേശ അപ്പൊസ്തോലിക യാത്രയാണ്. “ഞങ്ങളോട് അനന്യസാധാരണമായ മനുഷ്യത്വത്തോടെ അവർ പെരുമാറി” എന്ന അപ്പൊസ്തോല പ്രവർത്തനം, ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യമാണ് ഈ ഇടയസന്ദർശനത്തിന്റെ മുദ്രാവാക്യം. തടവുകാരായിരുന്ന പൗലോസിനെയും കൂട്ടരേയും […]Read More

Kerala News

അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം :

അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ  തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം  ലാറ്റിൻ.   കൊച്ചി :   അരൂക്കുറ്റി കൊമ്പനാമുറി സെൻ്റ്.ജേക്കബ് പള്ളിയിൽ സക്രാരി കുത്തി തുറന്ന് തിരുവോസ്തി അടക്കം ചെയ്ത കാസ കവർന്ന് സമീപത്തെ പുഴയോട് ചേർന്ന ചതുപ്പുസ്ഥലത്തെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയും,  കെസിവൈഎം വരാപ്പുഴ അതിരൂപത, കെസിവൈ എം കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ,രൂപതകൾ സംയുക്തമായി പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്റെ […]Read More