ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : കാലം ചെയ്ത കൊല്ലം രൂപത മുൻ മെത്രാൻ ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണ വിശ്വാസിയുടെ പിതാവായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. കടലോര, കായലോര വാസികളോടും ഇതര മേഖലയിലുള്ളവരോടും നാനാജാതി മതസ്ഥരോടും സ്നേഹപൂർവ്വമായ പെരുമാറ്റം കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയെടുത്ത ആ വലിയ പിതാവ് കേരള കത്തോലിക്കാ സഭയുടെ […]Read More
പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക് സമരം സംഘടിപ്പിച്ചു. കൊച്ചി : അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വർദ്ധനവ് പിൻവലിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പ്രകടനവും സംഘടിപ്പിച്ചു. അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് സാധാരണ ജനങ്ങളുടെ നേരെയുള്ള വെല്ലുവിളിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെഎൽസിഎ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ പറഞ്ഞു. കൊച്ചി കോർപറേഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. […]Read More
മുട്ടിനകം പടക്കശാല സ്ഫോടനം ആർച്ച് ബിഷപ്പ്. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു. കൊച്ചി : വരാപ്പുഴ മുട്ടിനകം പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണമടഞ്ഞ ഈരയിൽ ഡേവിസിന്റെ അന്ത്യോപചാര കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിച്ച് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രാർത്ഥിക്കുകയും അനുശോചനങ്ങൾ അർപ്പിക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.Read More
വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു. കൊച്ചി : ഇന്ന് (27.02.23 )രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ മോൺ. മാത്യു കല്ലിങ്കൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ഫാ യേശുദാസ് പഴമ്പള്ളി അധികാരമേറ്റത്. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന മീഡിയ കമ്മീഷൻ ഡയറക്ടർ , വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനൽ ആയ കേരളവാണി ഡയറക്ടർ എന്നീ നിലകളിലും ഫാ യേശുദാസ് […]Read More
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി പാലത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുശ്ശേരി -കടമക്കുടിയിലെ അപകടാവസ്ഥയിലുള്ള പാലത്തിൽ പ്രമുഖ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റ് വൈസ് പ്രസിഡൻറ് ജെഫ്രിൻ ഡയസ് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ മുഖ്യാഅതിഥായിരുന്നു.ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, രണ്ടാം വാർഡ് മെമ്പർ […]Read More
മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ ദൈവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു. കൊച്ചി : കുടുംബ വിശുദ്ധീകരണ വർഷത്തിൽ മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വിൻസൻഷ്യൻ വൈദികർ നേതൃത്വം നൽകുന്ന പോപ്പുലർ മിഷൻ ധ്യാനം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുട്ടുങ്കൽ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്തു. മാർച്ച് 3 വരെയുള്ള ആറ് ദിനങ്ങളിൽ രാവിലെ 5.30 മുതൽ 7 മണി വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയുമായി ഇടവകയിലെ മൂന്ന് സെന്ററുകളിലായാണ് ധ്യാനം നടത്തപ്പെടുക. […]Read More
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൊച്ചി : ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയുടെ 450 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ മാതാപിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ്സ് നയിച്ചു. ഇടവക വികാരി ഫാ . ആന്റണി ചെറിയകടവിൽ ഉദ്ഘാടനം ചെയ്തു . സഹവികാരി ഫാ. ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ, ഇടവകയിലെ കേന്ദ്രസമിതി, മതബോധനവിഭാഗം എന്നിവർ നേതൃത്വം നൽകി.Read More
കെഎൽസിഎ വരാപ്പുഴ അതിരൂപത നേതൃ യോഗം സംഘടിപ്പിച്ചു. കൊച്ചി : കെഎൽസിഎ സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വരാപ്പുഴ അതിരൂപതയിലെ യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമം കെഎൽസി എ മുൻ സംസ്ഥാന പ്രസിഡന്റ് ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ഇ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അദ്ധ്യക്ഷത വഹിച്ചു. കെഎൽ സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത […]Read More
സഭാവാർത്തകൾ-26.02.23 വത്തിക്കാൻ വാർത്തകൾ കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ഉപവാസവും കാരുണ്യപ്രവർത്തികളും കൂടുതൽ തീക്ഷ്ണതയോടെ അനുവർത്തിക്കാനുള്ള നോമ്പുകാലം ദൈവത്തെ പിന്തുടരാനും, യഥാർത്ഥ ജീവിതത്തിന്റെ പരിവർത്തനത്തിന്റെ പാതയിലേക്ക് വരാനുമുള്ള സമയമാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. പാവപ്പെട്ടവരോടും പട്ടിണിയനുഭവിക്കുന്നവരോടും തന്നെത്തന്നെ തുലനം ചെയ്ത യേശുവിനെയായിരിക്കും നാം നമ്മുടെ കാരുണ്യപ്രവർത്തികളിലൂടെ സേവിക്കുക എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതിരൂപതാ വാർത്തകൾ. ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : വരാപ്പുഴ […]Read More
ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടണം. കുടുംബങ്ങളിൽ ഒരുമിച്ചുള്ള പ്രാർത്ഥനയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള ഭക്ഷണവും ഹൃദയം തുറന്നുള്ള സംസാരവും ഉണ്ടാകണം. ആത്മപരിത്യാഗവും ദാനധർമ്മങ്ങളും പ്രാർത്ഥനയും ഈ നോമ്പു കാലഘട്ടത്തെ കൂടുതൽ ധന്യമാക്കും. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന വിഭൂതി […]Read More