admin

Kerala News

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു ഫാ. റൈഗൻ ഒസിഡി നേതൃത്വം നൽകി. തുടർന്ന് കെ.സി.വൈ.എം ൻ്റെ മൂവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ ഉയർത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന കെ ജി മത്തായി മുഖ്യപ്രഭാഷണം നടത്തി.കെ.സി.വൈ.എം ഡയറക്ടർ റവ.ഫാ.റാഫേൽ ഷിനോജ് […]Read More

Kerala News

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം : എടവനക്കാട് സെൻ്റ് .അബ്രോസ് KCYM

  ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം: എടവനക്കാട് സെൻ്റ് .അബ്രോസ് കെ സി വൈ എം   കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് എടവനക്കാട് സെൻ്റ്. അബ്രോസ് KCYM യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ നീതി നിഷേധത്തിന് ഇരയാകുകയും ചെയ്ത അദ്ദേഹം യുവജനങ്ങൾക്ക് മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു. കെ സി വൈ എം അംഗങ്ങളും യൂണിറ്റ് യൂത്ത് കോർഡിനേറ്റേഴ്സും പങ്കെടുത്തു.Read More

Kerala News

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക്

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക് വല്ലാർപാടം: ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരുന്ന 500 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയതിനു ശേഷം പുന:പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് പുന:പ്രതിഷ്ഠാചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ വല്ലാർപാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം, പാലിയത്ത് കൃഷ്ണബാലനച്ചൻ, പള്ളി വീട്ടിൽ അജിത്ത് കുമാർ […]Read More

Kerala News

വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള ചിത്രം : ജൂലൈ 3 ഞായറാഴ്ച പുന:സ്ഥാപിക്കുന്നു.

വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള ചിത്രം: ജൂലൈ 3 ഞായറാഴ്ച പുന:സ്ഥാപിക്കുന്നു   വല്ലാർപാടം:  ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിതമായിരിക്കുന്ന 500 വർങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയതിനു ശേഷം ജൂലായ് 3 ഞായറാഴ്ച  പുന:സ്ഥാപിക്കുന്നു. രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിൽ പുന:സ്ഥാപന ചടങ്ങുകൾ ആരംഭിക്കും. തുടർന്നുള്ള ദിവുബലിയിലും മോൺ. കല്ലുങ്കൽ മുഖ്യ കാർമ്മികനായിരിക്കും. 1524 […]Read More

International News

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ   വത്തിക്കാൻ : വിശുദ്ധ പത്രോസ് – പൗലോസ്  അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി “ത്രദിസിയോണിസ് കുസ്തോദെസ്” എന്ന പ്രത്യേക രേഖ വഴി, ആരാധനക്രമം സംബന്ധിച്ച് മെത്രാന്മാരെ അഭിസംബോധന ചെയ്‌ത്‌ എഴുതിയതിനു ശേഷം, എല്ലാ വിശ്വാസികളിലേക്കും ഇതേ വിഷയത്തിൽ സന്ദേശമെത്തിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് പാപ്പാ വ്യക്തമാക്കി. ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനമാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു […]Read More

International News

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു     വത്തിക്കാന്‍ : കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാന്‍ പ്രകാശനം ചെയ്തു. ഇന്നലെ ജൂണ്‍ 28-ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിഷെല്ലയാണ് പ്രകാശനം കര്‍മ്മം നിര്‍വഹിച്ചത്. ആഗോളതലത്തില്‍ നടത്തിയ മത്സരത്തിലൂടെയാണ് 2025 ജൂബിലി വര്‍ഷത്തിന്റെ ലോഗോ തിരഞ്ഞെടുത്തതെന്നത് […]Read More

International News

പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം

പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം   വത്തിക്കാൻ : 10-മത് ആഗോള കുടുംബ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടു കർദ്ദിനാൾ കെവിൻ ഫാരെൽ മുഖ്യകാർമ്മീകനായി അർപ്പിച്ച ദിവ്യബലിയിൽ നടത്തിയ വചനപ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പാ ലോകത്തിലെ എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും നമ്മൾ സ്നേഹിക്കാൻ അഭ്യസിക്കുന്ന ആദ്യസ്ഥലമാണ് കുടുംബം എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. സ്വാർത്ഥതയുടേയും,  വ്യക്തി മഹത്വത്തിന്റെയും, നിസ്സംഗതയുടേയും ധൂർത്തിന്റെയും വിഷം നിറഞ്ഞ ഒരു ലോകത്ത് കുടുംബത്തിന്റെ സൗന്ദര്യത്തെ ഫ്രാൻസിസ് […]Read More

Kerala News

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ സാധാരണ സിനഡിന്റെ ഭാഗമായി ഒരു വർഷമായി അതിരൂപതയിൽ നടന്നുവന്ന സിനഡ് പ്രവർത്തനങ്ങൾക്ക് സമാപനമായി. ഞായറാഴ്ച രാവിലെ ദിവ്യബലിയോടെ സിനഡ് ആരംഭിച്ചു. അതിരൂപതയിലെ ഫെറോന വികാരിമാരും വൈദീകരും സന്യാസിനീ സന്യാസികളുടെ പ്രതിനിധികളും വിവിധ അല്മായ സംഘടനാ പ്രതിനിധികളും യുവജന ശുശ്രൂഷകരും സിനഡിൽ പങ്കെടുക്കുകയുണ്ടായി. വിവിധ പ്രമേയങ്ങളെ കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് […]Read More

Kerala News

വരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച .

വരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച .   കൊച്ചി: സിനഡാൽമക സഭയ്ക്കായി ഒരു സിനഡ് എന്ന ആപ്തവാക്യത്തിൽ ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച സിനഡ് വരാപ്പുഴ അതിരൂപതയിൽ ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആശീർ ഭവനിൽ നടക്കും. 2021 ൽ പാപ്പ പ്രഖ്യാപിച്ച സിനഡാൽമക സഭയ്ക്കായുള്ള സിനഡ് 2023 ഒക്ടോബറിൽ വത്തിക്കാനിൽ വെച്ചാണ് സമാപിക്കുന്നത്. വരാപ്പുഴ അതിരൂപതയിലെ കുടുംബങ്ങൾ , കുടുംബയൂണിറ്റുകൾ ,സംഘടനകൾ എന്നീ […]Read More

Kerala News

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 വർഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂർണമായും നടപ്പിലാക്കാൻ ആവാത്തത് എന്തുകൊണ്ട് എന്ന വസ്തുതകൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. […]Read More