കക്ഷി രാഷ്ടീയത്തിനതീതമായി തൊഴിലാളികൾ ഒന്നിക്കണം: ജസ്റ്റിസ് ബാബു മാത്യു. കൊച്ചി : തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി നാലു കോഡുകളാക്കി മാറ്റിയെങ്കിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനു പകരം തൊഴിലാളികൾ മുൻ കാലങ്ങളിൽ അനുഭവിച്ചിരുന്ന പല തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാവുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് എന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പറഞ്ഞു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതി നടത്തിയ മെയ് ദിന സമ്മേളനം എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ […]Read More
സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.
സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക. കൊച്ചി : കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരു ഭാഗം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർവിക സ്മരണാദിനം നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും സെമിത്തേരിയിലേക്ക് പ്രദക്ഷിണവും നടത്തി. 1918 മുതൽ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ ഭാഗമാണ് വികസനത്തിനു വേണ്ടി വിട്ടുകൊടുത്തത്. 42 കുടുംബ കല്ലറകളും 73 മറ്റു കല്ലറകളും ഉള്ള […]Read More
ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറംരൂപതഅപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കോട്ടപ്പുറം (തൃശൂർ): കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു. കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ വത്തിക്കാനിൽ നിന്നുള്ള ഡിക്രി ചാൻസലർ റവ. ഡോ.ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു. […]Read More
വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ. കൊച്ചി : മെയ് ദിനത്തില്‍ ( 01.05.23 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 7 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ, സെമിനാരി റെക്ടർമാരായ ഫാ. ജോബ്‌വാഴക്കൂട്ടത്തില്‍, ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ.സെബാസ്റ്റ്യൻ […]Read More
വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി. കൊച്ചി : പെരുമാനൂർ വിദ്യാദ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ആൽബർട്ട് സ് കോളേജ്, കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് വികാരി റവ.ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ ഉൽഘാടനം ചെയ്തു. കോളേജുകളിലെ പ്രഫസർമാരായ പോൾ ആൻസൽ . വി. , ഡോ. റെറ്റിന ഐ. ക്ളീറ്റസ്, ഡോ. ജിതിൻ ബനഡിക്റ്റ് , ഇന്ദു ജോർജ്ജ് എന്നിവർ […]Read More
വിശുദ്ധ ഗ്രന്ഥം- പുതിയനിയമം പകർത്തിയെഴുതി സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി . കൊച്ചി : ഗാന്ധിനഗർ സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ വാര ദിനങ്ങൾ പുതിയനിയമം പകർത്തിയെഴുതി മാതൃകയായി . മതാദ്ധ്യാപകരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് വിശുദ്ധ ഗ്രന്ഥം ഏഴ് ദിവസങ്ങൾ കൊണ്ട് പകർത്തി എഴുതിയത്. വിശുദ്ധവാര ദിനങ്ങൾ എപ്രകാരം കൂടുതൽ തിരുവച നോന്മുഖമായി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് വിശുദ്ധഗ്രന്ഥം പുതിയ നിയമം പകർത്തി എഴുതുവാൻ പ്രചോദനമായത്. ഗാന്ധിനഗർ സെൻറ് […]Read More
“ഗ്രാത്തുസ് 2023” പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്. കൊച്ചി : സെൻറ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു “ഗ്രാത്തുസ് 2023”. കോളേജ് മാനേജ്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തിയഞ്ച് പ്രമുഖ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായിരുന്ന വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് എമിറേറ്റ്സ് ഡോ: ഫ്രാൻസിസ് കല്ലറക്കലിന് ഉപഹാരം ആർച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ […]Read More
കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു. കൊച്ചി : കെഎൽസിഎ ഓച്ചന്തുരുത്ത് നിത്യസഹായമാതയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ്ആരംഭിച്ചു .4 വയസ്സ് മുതൽ 12 വയസ്സുവരെ ഉള്ള 70 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. 20 ദിവസം നീണ്ടു നിൽക്കുന്നസമ്മർ കോച്ചിംങ്ങ് ക്യാമ്പ് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയങ്കണത്തിൽ കൊച്ചിൻ കോസ്റ്റൽ പോലീസ് സി.ഐ ശ്രീ സുനുകുമാർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ലൈജുകളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.റോണി ജോസഫ് […]Read More
അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ്
അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് . കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സയൻസ് വിദ്യാർത്ഥികൾക്കായി നൂതന ടെക്‌നോളജിയുടെ ലോകത്തെ വിവിധങ്ങളായ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ഐസാറ്റ് കരിയർ വീക്ക് 2023(“A leap into the world of technology”- കരിയർ ഗൈഡൻസ് ആൻഡ് ഓറിയന്റേഷൻ പ്രോഗ്രാം”) ഏപ്രിൽ 24 മുതൽ 28 വരെ നടത്തപ്പെടുന്നു. പ്ലസ്ടു […]Read More
25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. കൊച്ചി : കുടുംബ വിശുദ്ധികരണ വർഷത്തോടനുബന്ധിച്ച് എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ 605 കുടുംബങ്ങളും ചേർന്ന് എഴുതിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിലിന്റെ ആശയം ഇടവക ജനം ആവേശപൂർവ്വം ഏറ്റെടുക്കുകയായിരുന്നു. ബൈബിൾ എഴുത്തിന്റെ ഓരോ ഘട്ടത്തിനും സഹവികാരി ഫാ. ആന്റണി മിറാഷ് നേതൃത്വം നൽകി. ക്ഷാര ബുധൻ മുതൽ ഓരോ ദിവസവും […]Read More