തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ് കൊച്ചി : തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിക്ക് കീഴിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ് എൻ ടി യു ) എറണാകുളം […]Read More
പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്! വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി മുൻ റീജന്റുമായിരുന്നആഷ്‌ലിൻ എബ്രഹാം അവിടെ സന്നിഹിതനായിരുന്നു.. ദൈവത്തോടും സഹോദരങ്ങളോടും ചേർന്നു നിൽക്കുന്ന പ്രേഷിതശിഷ്യരായിത്തീരുന്നതിന് പരിശീലനത്തിൻറെ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ ഏറ്റം പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ആധികാരികമായിരിക്കനുള്ള ധൈര്യം, അഹത്തിൽ […]Read More
ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ അനാഛാദനം ചെയ്തു. കാക്കനാട് : വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ ചെമ്പുമുക്ക് അസീസി സ്കൂളിനടുത്തുള്ള അട്ടിപ്പേറ്റി നഗറിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 2023 ജനുവരി 21 -ആം തീയതി ശനിയാഴ്ച അനാഛാദനം ചെയ്തു.. നീണ്ട 37 വർഷക്കാലം വരാപ്പുഴ അതിരൂപത ഇടയനായി സേവനം ചെയ്ത ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 53 ആം ചരമവാർഷിക […]Read More
സഭാ വാർത്തകൾ – 22.01.23 വത്തിക്കാന്‍ വാർത്തകൾ ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ ജനുവരി 19-ന് വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, യുദ്ധങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഈ ലോകത്ത്, തങ്ങളുടെ പൊതുവായ വിളി തിരിച്ചറിഞ്ഞ്, ക്രൈസ്തവർ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഫിൻലന്റിൽ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഫിൻലന്റിൽനിന്നുള്ള സമൂഹം റോമിലേക്ക് നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെയാണ് പാപ്പാ സ്വീകരിച്ച് […]Read More
ക്രൈസ്തവർ സമാധാനസ്ഥാപകരാക ണം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ ജനുവരി 19-ന് വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, യുദ്ധങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഈ ലോകത്ത്, തങ്ങളുടെ പൊതുവായ വിളി തിരിച്ചറിഞ്ഞ്, ക്രൈസ്തവർ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഫിൻലന്റിൽ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഫിൻലന്റിൽനിന്നുള്ള സമൂഹം റോമിലേക്ക് നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെയാണ് പാപ്പാ സ്വീകരിച്ച് സംസാരിച്ചത്. ക്രൈസ്തവർക്കിടയിലുള്ള വിഭജനങ്ങളിലൂടെ […]Read More
നിർധനരായ കാൻസർ രോഗികൾക്ക് കൈത്താങ്ങായി ഒരു പുസ്തകം * കൊച്ചി : കഠിനമായ വേദനകൾക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തന്റെ സ്നേഹം ലോകത്തിന് കാട്ടി തന്നു കൊണ്ട് സ്വർഗീയ ഭവനത്തിലേക്ക് യാത്രയായ അജ്ന ജോർജ്. കാൻസർ പിടി മുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന യുവതിയുടെ ജീവിതം ദൈവ സ്നേഹത്തിൻറെ ഉദാത്ത മാതൃകയാണ്.. വരാപ്പുഴ അതിരൂപതയുടെ മകളായ അവളുടെ ജീവിതം […]Read More
സഭാ വാർത്തകൾ – 15.01.23 വത്തിക്കാൻ വാർത്തകൾ 1. അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : അദ്ധ്യാപകർ മാത്സര്യത്തിന് പകരം സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണമെന്നും, ദുർബ്ബലരായ ചെറുപ്പക്കാർക്ക് കൂടുതൽ സഹായമേകണമെന്നും ഫ്രാൻസിസ് പാപ്പാ. അധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം നൽകിയതിന് പിന്നാലെയാണ് സാഹോദര്യം വളർത്തുന്നതിൽ അധ്യാപകർക്കുള്ള പങ്കിനെ പാപ്പാ വീണ്ടും എടുത്തുകാണിച്ചത്. അതിരൂപത വാർത്തകൾ 2. വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ […]Read More
അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ : അദ്ധ്യാപകർ മാത്സര്യത്തിന് പകരം സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണമെന്നും, ദുർബ്ബലരായ ചെറുപ്പക്കാർക്ക് കൂടുതൽ സഹായമേകണമെന്നും ഫ്രാൻസിസ് പാപ്പാ. അധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ജനുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം നൽകിയതിന് പിന്നാലെയാണ് സാഹോദര്യം വളർത്തുന്നതിൽ അധ്യാപകർക്കുള്ള പങ്കിനെ പാപ്പാ വീണ്ടും എടുത്തുകാണിച്ചത്.Read More
വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും. കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും. ഇടവകതലങ്ങളിലാണ് ആദ്യഘട്ടം നടക്കുന്നത്. മുൻ അതിരൂപത മതബോധന ഡയറക്ടർ മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ബൈബിൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൺഡേ കെയർ മുതൽ പതിമൂന്നാം ക്ലാസ് വരെയുള്ള വിവിധ പ്രായ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും മതാധ്യാപകർക്കും പ്രത്യേകമായാണ് മത്സരങ്ങൾ […]Read More
അഡ്വ.ഷെറി ജെ തോമസ് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ: കെഎൽസിഎ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ(വരാപ്പുഴ) തിരഞ്ഞെടുത്തു. ബിജു ജോസി കരുമാഞ്ചേരിയാണ് (ആലപ്പുഴ) ജനറൽ സെക്രട്ടറി. ട്രഷററായി രതീഷ് ആന്റണിയേയും (കണ്ണൂർ) തിരഞ്ഞെടുത്തു. ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു.Read More