ലഹരി വിരുദ്ധ സത്യപ്രതിജ്ഞ നടത്തി സി.എൽ.സി. അംഗങ്ങൾ കൊച്ചി : ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി, 463 -മത് ലോക സി.എല്‍.സി ദിനാഘോഷ വേളയിൽ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ നടത്തി.വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാലുങ്കല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ആപത്തുകളെ കുറിച്ചും ലഹരി ഉപയോഗം തടയുന്നതിനായി എല്ലാ യുവജനങ്ങളും മുന്നോട്ടു വരണമെന്നു വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാലുങ്കല്‍ പിതാവ് ആഹ്വാനം ചെയ്തു.സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ […]Read More
നവസംഗമം 2025 – നവദർശൻ കൊച്ചി : വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ ചേരുകയുണ്ടായി. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവദർശൻ അസി. ഡയറക്ടർ ഫാ. ഷാമിൽ സ്വാഗതം ആശംസിച്ചു. ഇന്നിന്റെ ശാപമായി മാറിയ മദ്യ-ലഹരി വിപത്തിനെതിരെ എല്ലാവരും ജാഗ്രതപുലർത്തണമെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സാമൂഹ്യതിന്മയെ ഇല്ലാതാക്കിയെങ്കിലേ, വിദ്യാഭ്യാസപരവും, സർഗ്ഗാത്മകവുമായ […]Read More
ദേവാസ്ത് : അരൂപത്തിലേക്കുള്ള വിളി പ്രകാശനം ചെയ്തു. കൊച്ചി : ക്രൈസ്തവാനുഷ്ഠാന കലയായ ദേവാസ്തിനെക്കുറിച്ച് ചരിത്രാന്വേഷകനും കഥാകൃത്തുമായ ഡോ. മേരിദാസ് കല്ലൂർ രചിച്ച മലയാളത്തിലെ പ്രഥമ കൃതി ” ദേവാസ്ത്: അരൂപത്തിലേക്കുള്ള വിളി ” പ്രകാശനം ചെയ്തു. എറണാകുളം ആശിർഭവനിൽ വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ സാഹിത്യ കൂട്ടായ്മയിൽ കെ.സി.ബി.സി സെക്രട്ടറി ജനറൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പുസ്തക പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് പി.എഫ്. മാത്യൂസ് ആദ്യ […]Read More
ബച്ചിനെല്ലി ക്വിസ്സ് സമ്മാനദാനം നടത്തി. കൊച്ചി : കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സിലിന്റെ കീഴില്‍ വരുന്ന ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളസംസ്ഥാനത്തെ 12 ലത്തീന്‍ രൂപതകളിലെ 1200 -ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ബച്ചിനെല്ലി ക്വിസ്സ് 2024 – ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവ് നിര്‍വഹിച്ചു. ബച്ചിനെല്ലി പിതാവുള്‍പ്പെടെ 28 മിഷണറിമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്‌സ് ബസിലിക്കയില്‍ മാര്‍ച്ച് […]Read More
കെ.സി. വൈ.എം ലാറ്റിൻ സംസ്ഥാന വാർഷിക അസംബ്ലി നടത്തി കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി പാലാരിവട്ടം പി.ഒ.സി-യിൽ വച്ച് നടന്നു. യുവജനങ്ങൾ ലഹരിയിൽ നിന്ന് മുക്തി നേടി ലക്ഷ്യബോധമുള്ളവരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട എറണാകുളം എം.പി ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു. കെ.സി. വൈ. എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. കെ.ആർ. എൽ.സി.ബി. സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടറുമായ റവ. […]Read More
കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിനാല്‍പ്പത് കോടി കവിഞ്ഞു. വത്തിക്കാന്‍ : കത്തോലിക്കാസഭാവിശ്വാസികളുടെ സഭാസ്ഥാപനങ്ങളുടെയും കണക്കുകളും നിലവിലെ സ്ഥിതിയും വ്യക്തമാക്കിക്കൊണ്ട്, വത്തിക്കാന്‍ പ്രസിദ്ധീകരണശാല 2025-ലെ പൊന്തിഫിക്കല്‍ വാര്‍ഷികബുക്കും 2023-ലെ സഭാ സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധീകരിച്ചു. പുതുതായി ഒരു അതിരൂപതയും, ഏഴ് രൂപതകളും സ്ഥാപിക്കപ്പെട്ടു. 2022-2023-ലെ കണക്കുകള്‍ പ്രകാരം കാതോലിക്കാവിശ്വാസികളുടെ എണ്ണം 139 കോടിയില്‍നിന്ന് 140 കോടിയിലേക്ക് വര്‍ദ്ധിച്ചു. കത്തോലിക്കാസഭയിലെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട്, വത്തിക്കാന്‍ പ്രസിദ്ധീകരണശാല (LEV) 2025-ലെ വാര്‍ഷികബുക്കും (Annuario Pontificio 2025) 2023-ലെ സഭാ സ്ഥിതിവിവരക്കണക്കുകളും (Annuarium Statisticum […]Read More
കെഎൽസിഎ എറണാകുളം ജില്ലാ കൺവെൻഷൻ- സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെയും ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന്റെയും ഒരുക്കങ്ങൾക്കായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. കെ എൽ സി എ ഓഫീസിൽ നടന്ന ചടങ്ങിൽ അതിരൂപത പ്രസിഡൻ്റ് സി.ജെ പോൾ അധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി നാല് വെള്ളിമെഡൽ […]Read More
ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തി. വത്തിക്കാന്‍ സിറ്റി : ഫെബ്രുവരി മാസം പതിനാലാം തീയതി ന്യുമോണിയ ബാധയും, ശ്വാസതടസവും മൂലം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പാ, മാര്‍ച്ചുമാസം ഇരുപത്തിമൂന്നാം തീയതി ഇറ്റാലിയന്‍സമയം ഉച്ചകഴിഞ്ഞു സ്വഭവനമായ കാസ സാന്താ മാര്‍ത്തയിലേക്ക് തിരികെ എത്തി. ആശുപത്രി വിടുന്നതിനു മുന്‍പ്, ജനലിനരികില്‍ എത്തിയ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തു. ഇരു കൈകളും വീശി കൂടിനിന്നവര്‍ക്കും, ലോകമെങ്ങുമുള്ള എല്ലാവര്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.’ […]Read More
പാരമ്പര്യ കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പുനർജീവിപ്പിക്കണം: ഡോ.ആൻ്റണി വാലുങ്കൽ ( ക്രൈസ്തവ പാരമ്പര്യ കലാരൂപമായ ദേവാസ്ത വിളി സംഘങ്ങളുടെ സംഗമം ) കൊച്ചി : അന്യം നിന്നു പോകുന്ന കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പഠനം കൊണ്ടും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടും പുനരുജ്ജീവിപ്പിക്കണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ. വരാപ്പുഴ അതിരൂപത ബിഷപ്പ്സ് ഹൗസിൽ വച്ച് നടത്തപ്പെട്ട ക്രൈസ്തവ പാരമ്പര്യ പ്രാർത്ഥനാ കലാരൂപമായ ദേവാസ്ത വിളി സംഘങ്ങളുടെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവജീവനും പുത്തനുണർവിനും കാരണമാകുന്ന 2025 […]Read More
റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു :
റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു : വത്തിക്കാന്‍ പ്രസ് ഓഫീസ് വത്തിക്കാന്‍ : ശ്വാസനാള വീക്കത്തെത്തുടര്‍ന്ന് ഫെബ്രുവരി 14-ന്, റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു 31 ദിവസങ്ങള്‍ക്ക് ശേഷം വത്തിക്കാന്‍ വാര്‍ത്താവിതരണകാര്യാലയം ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ആശുപത്രി ചാപ്പലിലെ കസേരയില്‍ അള്‍ത്താര അഭിമുഖമായി പാപ്പ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 16 ഞായറാഴ്ച രാവിലെ, ജെമെല്ലി പോളിക്ലിനിക്കിലെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ ചാപ്പലില്‍ ഫ്രാന്‍സിസ് […]Read More