ഡോക്ടേഴ്സ് ദിനത്തിൽ ആദരവിന്റെ മതിൽ ഒരുക്കി ലൂർദ് ആശുപത്രി. കൊച്ചി : എറണാകുളം ലൂർദ് ആശുപ്രതിയിൽ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരുടെ ചിത്രങ്ങൾ കൊണ്ട് ഹോസ്പിറ്റലിനകത്ത് രോഗികളും ആശുപത്രി ജീവനക്കാരും ആദരവിന്റെ മതിൽ ഒരുക്കി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഡോക്ടേഴ്സ്ദിന സന്ദേശം നൽകി. ഡോക്ടർമാർ സമൂഹത്തിന് നല്കുന്ന സേവനകൾക്കും , ആത്മാർപ്പണത്തിനും അദ്ധേഹം പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. […]Read More
ബോധപൂർണ്ണിമ – ലഹരി വിരുദ്ധ വാക്കത്തോണും ബോധവൽക്കരണവും സംഘടിപ്പിച്ചു. കൊച്ചി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാത്യാത്ത് LMCC ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ബോധപൂർണ്ണിമ വാക്കത്തോണും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഈവർഷത്തെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ആയ ലഹരിയുടെ ചങ്ങല തകർക്കൽ, പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ എന്നീ നാലുകാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വാക്കത്തോണും ബോധവൽക്കരണ പരിപാടികളുും നടത്തിയത്. എറണാകുളം ലൂർദ് […]Read More
ലഹരിയെ തോൽപ്പിക്കാൻ കലയുടെ കരുത്തുമായി വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ കൊച്ചി : ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപത സി എൽ സിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശനൃത്തം വിശുദ്ധ ചാവാറയച്ഛന്റെ തിരുസന്നിധി ആയ കൂനമാവ് സെന്റ്. ഫിലോമിനസ് ദേവാലയത്തിൽ വച്ചു അവതരിപ്പിക്കുകയുണ്ടായി. ചേരാനല്ലൂർ സെന്റ്. ജെയിംസ് ഇടവകയിലെ സി എൽ സി അംഗങ്ങൾ നൃത്ത-ദൃശ്യവിഷ്കാരത്തിനു ചുവടുകൾ വെച്ചു.ലഹരി ഉപയോഗവർദ്ധനവ് അത്യധികമായി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യുവജനങ്ങൾ സ്വയം മാറി ചിന്തിച്ചു നൃത്തവും […]Read More
സഭാവാര്‍ത്തകള്‍ : 29. 06. 25 വത്തിക്കാൻ വാർത്തകൾ ജീവിതമാതൃകകൊണ്ട് വിശ്വാസസാക്ഷ്യം നല്കി ശുശ്രൂഷ ചെയ്യാന്‍ മെത്രാന്മാരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പാ. വത്തിക്കാന്‍ : ദൈവവിശ്വാസത്തില്‍ അടിസ്ഥാനമിട്ട ജീവിതസാക്ഷ്യം നല്‍കാനും, ഐക്യം വളര്‍ത്തുന്നതിന് പ്രാധാന്യം നല്കി അജപാലനശുശ്രൂഷയില്‍ മുന്നേറാനും മെത്രാന്മാരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പാ. മെത്രാന്മാരുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ജൂണ്‍ 26-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ വച്ച് നടത്തിയ പ്രഭാഷണത്തില്‍, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്ന ജൂബിലിയുടേതായ സന്ദേശം വിശ്വാസികളിലേക്കെത്തിക്കാനും പാപ്പാ ആവശ്യപ്പെട്ടു. […]Read More
റവ. ഡോ.കോശി മാത്യവിന് വരാപ്പുഴ അതിരൂപതയുടെ അഭിന്ദനങ്ങള്‍. കൊച്ചി : വരാപ്പുഴ അതിരൂപത വൈദികനായ ഫാ. കോശി മാത്യു, 2021-2023 കാലയളവിൽ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസ്സിൽ നിന്ന് സഭാ ചരിത്രത്തിൽ ഉന്നത മാർക്കോടെ ലൈസൻഷ്യേറ്റും, തുടർന്ന് 2023-2025 കാലയളവിൽ (രണ്ട് വർഷത്തിനുള്ളിൽ) അതേ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാ ചരിത്രത്തിൽ ഉന്നത മാർക്കോടെ ഡോക്ടറേറ്റും കരസ്ഥമാക്കി. ഡോക്ടറേറ്റ് പഠന കാലയളവിൽ, കത്തോലിക്കാ സഭയിലെ വിശുദ്ധരെ നാമകരണം ചെയ്യുന്ന Dicastero della Cause dei […]Read More
കടൽ ഭിത്തി സമരം – കള്ളക്കേസുകൾ എടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കൊച്ചി : ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരവധി ആളുകൾ സഹന സമരത്തിലാണ്. ഈ വർഷവും ജീവിതം ദുസ്സഹം ആയപ്പോൾ വൈദികരുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയ സമരവേദിയിലേക്ക് തീരവാസികൾ ജാഥയായി എത്തി അഭിവാദ്യമർപ്പിച്ചു. അങ്ങനെ എത്തിയപ്പോൾ ഗതാഗത ക്രമീകരണങ്ങൾ നടത്താൻ പരാജയപ്പെട്ട അധികൃതർ മനപ്പൂർവ്വം വഴി തടയണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി […]Read More
ഫെറോനതല പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു. കൊച്ചി : ജൂൺ മാസത്തെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടുതല മേഖലയിൽ പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു. പള്ളി സ്റ്റാഫുകളായ കൈകാരന്മാർ, കപ്യാർ, ചെമ്മദോർ, ഗായക സംഘം എന്നിവരുടെ സംഗമമാണ് നടത്തിയത്. സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. വരാപ്പുഴ അതിരൂപത പ്രൊക്കുറെറ്റർ റവ. ഡോ. സോജൻ മാളിയേക്കൽ, ഫാ. ജോസി കോച്ചാപള്ളി, ഫാ. ടീജോ കോലോത്ത് എന്നിവർ ക്ലാസ് നയിച്ചു. ജൂബിലി […]Read More
കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും കൊച്ചി : ചെല്ലാനം കണ്ണമാലി തീരദേശത്തെ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്തഭിമുഖ്യത്തില്‍ ഇന്ന് ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ബി. ഒ. ടി ജംഗ്ഷനില്‍ വൈദികര്‍ ഉപവാസ സമരം നടത്തുന്നു. KRLCC വൈസ് പ്രസിഡണ്ട് ശ്രീ ജോസഫ് ജൂഡ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 3 […]Read More
സഭാവാര്‍ത്തകള്‍ : 22. 06. 25 വത്തിക്കാൻ വാർത്തകൾ സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ. വത്തിക്കാന്‍ : ജൂണ്‍ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) രക്തസാക്ഷി ഫ്ലോറിബെര്‍ത്തിനെ റോമില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്റെ പ്രതിനിധികളും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരെയും വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത വേളയിലാണ് സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ പറഞ്ഞത്. . […]Read More
സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ വത്തിക്കാൻ സിറ്റി : ജൂണ്‍ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) രക്തസാക്ഷി ഫ്ലോറിബെര്‍ത്തിനെ റോമില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്റെ പ്രതിനിധികളും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരെയും വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത വേളയിലാണ് സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ പറഞ്ഞത്. . കോംഗൊ സ്വദേശിയായിരുന്ന 26 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫ്ലോറിബെര്‍ത്ത് […]Read More