മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ മുട്ടിനകം മിഷൻ 2020 -2021” എന്ന പദ്ധതി ഉത്ഘാടനം ചെയ്തു . കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള “സുഭിക്ഷ കേരളം ” എന്ന പദ്ധതി ഇതിനു പ്രചോദനമായി. ഈ പരിപാടി മുട്ടിനകത്തിന്റെ ഗ്രാമഭംഗി നൂറു മടങ്ങായി വർധിപ്പിക്കും എന്ന് മാത്രമല്ല ‘നമ്മുടെ അടുക്കളയിലേക്കു നമ്മുടെ പച്ചക്കറി’ […]Read More
ഇപ്പോൾ കുരിശിങ്കൽ ഇടവകയിലേക്ക് വന്നാൽ പള്ളിപ്പരിസരത്തും റോഡിൻറെ വശങ്ങളിലും വളർന്നു തുടങ്ങിയ വൃക്ഷത്തൈകൾ
ഗ്രീൻ മിഷൻ കുരിശിങ്കൽ കുരിശിങ്കൽ പള്ളിയെന്ന ഞങ്ങളുടെ ഇടവക ദേവാലയം കേരളത്തിലെ തന്നെ പുരാതന ദേവാലയങ്ങളിൽ ഒന്നാണ്. അതിമനോഹരമായ ദേവാലയപരിസരം ഹരിതാഭമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു കൂട്ടം യുവാക്കൾ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് ‘ഗ്രീൻ മിഷൻ കുരിശിങ്കൽ’. ഇടവക തലത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങൾ നടന്ന 2019 മെയ് 26-) ആം തീയതി (ഞായറാഴ്ച) ഓരോ കുടുംബ യൂണിറ്റിന്റെയും സംഘടനയുടേയും നേതൃത്വത്തിൽ പള്ളിയങ്കണത്തിലും ചർച്ഛ് ലെയിനിന്റെ ഇരുവശങ്ങളിലുമായി വൃക്ഷത്തൈകൾ നടുകയും നട്ട വൃക്ഷതൈക്കുചുറ്റും […]Read More
കൊച്ചി : കുറച്ച് ദിവസങ്ങളായി ചിലർ സമൂഹമാധ്യമങ്ങളിൽ ഉത്സാഹത്തോടെ കർമ്മനിരതമായി കത്തോലിക്കാ സഭയ്ക്കെതിരെ ചീത്തവിളിയുടെ ലുത്തീനിയ പാടുന്നത് കണ്ടു. ഇതു വെറും ലോക്ക്ഡൗൺ ട്രെന്റാണെന്നു പറഞ്ഞു തള്ളിക്കളയുന്നില്ല. സഭയ്ക്കെതിരെ ഇത്തരം ‘ക്രിയേറ്റീവ് കരിപൂശലുകൾ’ സർവ്വസാധാരണമായിക്കഴിഞ്ഞു. കടയ്ക്കൽ കോടാലി വച്ചാലെ മരം മറിയൂ എന്നറിയാവുന്നതുകൊണ്ടായിരിക്കണം ഉന്നം നോക്കി സന്ന്യാസത്തെയും പൗരോഹിത്യത്തെയും തന്നെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സന്ന്യാസാർത്ഥിനി മരിച്ച സംഭവത്തെ പാട്ടത്തിനെടുത്തുകൊണ്ടാണ് സഭയെ ലേറ്റസ്റ്റായി അപകീർത്തിപ്പെടുത്തികൊണ്ടിരിക്കുന്നത്. ഈ മരണവാർത്ത പത്രത്തിൽ വന്ന ദിവസം […]Read More
ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യത്തെ കൊവിട്-19 സ്ഥിരീകരിച്ചിട്ട് നൂറു ദിനങ്ങള്‍ പിന്നിടുകയാണ്. ജനുവരി 30നു ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണു ഇന്ത്യയില്‍ ആദ്യമായി രോഗം ബാധിച്ചത്. കൊറോണ വൈറസ് ഉല്‍ഭവത്തെചൊല്ലിയുള്ള തര്‍ക്കങ്ങളിലും വാദങ്ങളിലും അമേരിക്കയും ചൈനയും പരസ്പരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.വുഹാനിലെ ഗവേഷണശാലയിലെ ലാബില്‍ നിന്നുമാണ് രോഗത്തിന് കാരണമായ നോവല്‍ കൊറോണവൈറസ് പുറത്തു ചാടിയതെന്ന ആരോപണം അമേരിക്ക ഉയര്‍ത്തുമ്പോള്‍ വുഹാനില്‍ വൈറസിനെ എത്തിച്ചത് അമേരിക്കയുടെ സൈന്യം ആണെന്നാണ് ചൈനയുടെ വാദം […]Read More
കൊച്ചി : കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ ക്ഷേമ വിഭാഗം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി(ESSS) നൽകിയ ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷ കിറ്റുകൾ *സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. സുനിൽകുമാർ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സുരക്ഷ കിറ്റുകൾ കൈമാറി* . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികച്ച സംഘടനത്തിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കും പ്രത്യേകിച്ച് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും എം പി […]Read More
നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ ! കൊച്ചി : വരാപ്പുഴ അതിരൂപത നവദർശന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ സമയം ക്രിയാത്മകമാക്കുവാൻ വേണ്ടി നടത്തിയ online ക്വിസ്സ് മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രേദ്ധേയമായി. അഞ്ചു് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഏപ്രിൽ 18 മുതൽ മെയ് 3 വരെ നടത്തിയ മത്സരത്തിൽ അതിരൂപതയിലെ 1200 കുട്ടികൾ പങ്കെടുത്തു. GK, Basic Science, History, […]Read More
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വരുത്തിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള ഭാഗിക അനുമതി നിലവില്‍ വന്നു . പാസ് ഉപയോഗിച്ചാണ് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. പൊലീസ് സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥര്‍ വഴി പാസ് ലഭിക്കും. പാസ് ലഭിക്കാന്‍ ചെയ്യേണ്ടത് > പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് ഉപയോഗിക്കാം. ( പാസ്സിന്റെ മാതൃക ചുവടെ ചേര്‍ക്കുന്നു. കേരള പൊലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയിലും പാസ്സിന്‍റെ മാതൃക ലഭ്യമാണ്.) ഇതില്‍ ആവശ്യമായ വിവരങ്ങള്‍ […]Read More
മത്സ്യത്തൊഴിലാളി പ്രശ്നങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപത സമിതിയുടെ
കൊല്ലം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ മൽസ്യബന്ധമേഖല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തിക്കാൻ തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപതാ സമിതി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് എഡ്‌വേഡ് രാജു എഴുതിയ തുറന്ന കത്തിലാണ് മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. 1) മത്സ്യതൊഴിലാളികൾക്കായി പ്രത്യേക കൊറോണ പാക്കേജ് പ്രഖ്യാപിക്കുക 2) ലോക്ക് ഡൗൺ മൂലം ഏർപ്പെടുത്തിയ അശാസ്ത്രീയമായ പാസ്സ് സമ്പ്രദായം […]Read More
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ യൂണിറ്റിലെയും കുടുംബാംഗങ്ങൾ മറ്റു യൂണിറ്റുകളിലെ കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നു. വിളിക്കുവാനുള്ള യൂണിറ്റിലെ എല്ലാ കുടുംബങ്ങളുടെയും പേരുകളും ഫോൺ നമ്പറുകളും നേരത്തെതന്നെ നൽകി. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആരായുകയും രോഗികളെ ആശ്വസിപ്പിക്കുകയും പ്രതീക്ഷയുടെ വാക്കുകൾ പങ്കിടുകയും ചെയ്തു കൊണ്ട് *”നന്മ നിറഞ്ഞ മറിയമേ”* എന്നുള്ള […]Read More
കൊച്ചി : കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our Lady of Sorrows എന്ന സ്ഥാപനത്തിലേക്കും അതിരൂപത പരിധിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലുമായി, പ്രസിഡന്റ് ദീപു ജോസഫിന്റെയും ഡയറക്ടർ ഫാ. ഷിനോജ് ആറാഞ്ചേരിയുടെയും നേതൃത്വത്തിലും സാന്നിധ്യത്തിലുമായി നൽകിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുന്ധിമുട്ട് അനുഭവിക്കുന്നവർക്കും ആരോരുമില്ലാതെയും വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്ന് അഗതിമന്ദിരങ്ങളിൽ ആയിരിക്കുന്നവർക്കും മരുന്നുകൾ […]Read More