admin

International News

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . വരുന്ന അഞ്ചു വർഷത്തേക്കാണ് നിയമനം. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം പുതിയ ചുമതല ഏറ്റെടുക്കുന്ന […]Read More

Carrier

ബയോഫ്ലോക്ക് മത്സ്യകൃഷി : ഓൺലൈൻ പരിശീലന പരിപാടി

കൊച്ചി : സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത: അക്വാകൾച്ചർ പ്രൊമോഷൻ കമ്മിറ്റി വരാപ്പുഴ അതിരൂപതയും, സെൻറ് ആൽബർട്സ് കോളേജും സംയുക്തമായി മത്സ്യ കർഷകരുടെ ഉന്നമനത്തിനായി ” “ബയോഫ്ലോക്ക് മത്സ്യകൃഷി സുസ്ഥിര അക്വാകൾച്ചർ വികസനത്തിനും, പോഷക സുരക്ഷയ്ക്കും ” എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി 2020 ഡിസംബർ മാസം ആറാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് സംഘടിപ്പിച്ചു. കുഫോസിന്റെ സ്ഥാപക വൈസ് ചാൻസിലറായ ഡോക്ടർ ബി. മധുസൂദനക്കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ എം. […]Read More

Kerala News

ലത്തീൻ കത്തോലിക്കാ സമുദായദിനം

കൊച്ചി : കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 2020 ഡിസംബർ 6 ഞായർ കേരള ലത്തീൻ കത്തോലിക്കാ സഭ സമുദായദിനമായി ആചരിക്കുന്നു . അഭിവന്ദ്യ പിതാക്കന്മാർ വൈദീകർ സന്യസ്തർ അൽമായ നേതാക്കൾ പങ്കെടുക്കുന്നു . സഹോദരൻറെ കാവലാളാകുക എന്ന മുദ്രാവാക്യവുമായാണ് ഈ വര്ഷം സമുദായ ദിനം ആചരിക്കുന്നത്. 2020 ഡിസംബർ 6 ഞായർ വൈകിട്ടു 7 ന് zoom മീറ്റിംഗ്Read More

Latest News

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.  “വരാപ്പുഴ എന്റെ അതിരൂപത” എന്ന  വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകത്തിൻറെ  പ്രകാശനകർമ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു. ഇളങ്കുന്നപ്പുഴ  സെൻറ്. സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി ഫാ. കുര്യൻ മാരാപറമ്പിൽ  ആദ്യകോപ്പി ഏറ്റുവാങ്ങി. ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിൻറെ  രചയിതാവ് പ്രശസ്ത ചരിത്രാന്വാഷകനും വരാപ്പുഴ അതിരൂപതയിലെ കൊങ്ങോർപ്പിള്ളി സെൻറ്. ആൻറണീസ് പള്ളി ഇടവക അംഗവുമായ  ശ്രീ. ജോസഫ് മാനിഷാദ് മട്ടക്കൽ […]Read More

Carrier

കുക്കിംഗ് – കേക്ക് ബേക്കിംഗ് :  രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

  കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി ESSS ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു. ESSS അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ് അധ്യക്ഷപദം അലങ്കരിച്ചു. റിറ്റ്സൻ ദേവസ്സി, സീമ റോയ്, ഷെഫ് ജോഷി വർഗ്ഗീസ് […]Read More

Spirituality

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 7 രാജകീയ സ്വീകരണവും, ഡോ.

Episode- 7 കൊച്ചി: 1933 സെപ്റ്റംബർ 9 ആം തീയതി ആസ്ഥാനനഗരമായ എറണാകുളത്ത് തിരിച്ചെത്തിയ ദിവ്യശ്രീ ജോസഫ് അട്ടിപ്പേറ്റി തിരുമേനിയെ സ്വീകരിക്കുവാനായി വരാപ്പുഴ അതിരൂപതയിലെ ജനങ്ങളും പട്ടാഭിഷേകകമ്മിറ്റിക്കാരും വിപുലമായ സജ്ജീകരണങ്ങൾ ചെയ്തിരുന്നു. എറണാകുളത്ത് രാജകീയമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. എറണാകുളത്ത് ടാറ്റാ കമ്പനിക്കടുത്തുള്ള പഴയ റെയിൽവേ സ്റ്റേഷൻ മുതൽ അതിമെത്രാസന മന്ദിരം വരെ റോഡ് ഉടനീളം ആർച്ചുകളാലും തോരണങ്ങളാലും കുലവാഴകളിലും അലങ്കരിച്ചു. റോഡ് വെള്ളമണൽ വാരിവലിച്ച് മനോഹരമാക്കി. രാജഭരണകാലമായിരുന്ന അന്ന്, പിതാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് എതിരേറ്റുകൊണ്ടുവരാനായി കൊച്ചി […]Read More

Carrier

തയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലന പരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ […]Read More

Kerala News

പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി

കൊച്ചി : വ്യാഴാഴ്ച (5-11-2020) വൈകുന്നേരം 5 മണിക്ക്, പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആശീർവദിച്ച് പ്രാർത്ഥനക്കായി തുറന്നുകൊടുത്തു. ഇറ്റാലിയൻ വസ്തുശിൽപ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ ദേവാലയം നിർമ്മിച്ച് തീർക്കുവാൻ 25 വർഷം എടുത്തു. ഈ ദേവാലയത്തിന് പൗരാണിക പ്രൗഢിയും ഗാംഭീര്യവും നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചിട്ടുള്ളത്. സർക്കാർ പ്രോട്ടോകോൾ പാലിച്ചാണ് ആശിർവാദകർമ്മം നിർവഹിച്ചത്.Read More

Carrier

ചെറുകിട സംരംഭകത്വത്തിനു തുടക്കമായി

  കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടികൾ ആരംഭിച്ചു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ വച്ച് നടന്ന കാറ്ററിംഗ്,കേക്ക് ബേക്കിങ് പരിശീലനപരിപാടികൾ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ . മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ ആശംസ പ്രസംഗം നടത്തി. 5 ദിവസം നീണ്ടുനിൽക്കുന്ന തൊഴിൽ […]Read More

Uncategorized

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 6 : മെത്രാൻപട്ടാഭിഷേകം

മെത്രാൻപട്ടാഭിഷേകം: Episode – 6 കൊച്ചി:  ജൂബിലി വർഷമായ 1933 ലെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായി ജൂൺ 11 നു അഭിഷേകകർമ്മം നടത്തുവാനാണ് പരിശുദ്ധ പിതാവ് പതിനൊന്നാം പീയൂസ് പാപ്പാ നിശ്ചയിച്ചത്. ചൈനയിലെ മറ്റു നാല് മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള തദ്ദേശീയരായ നാലു മെത്രാന്മാരെയും ( ബിഷപ്പ് ടോം, ബിഷപ്പ് ഫാൻ, ബിഷപ്പ് സ്സോയി, ബിഷപ്പ് ലീ എന്നിവർ) ഇതോടൊപ്പം അഭിഷേകം ചെയ്യുവാൻ നിശ്ചയിച്ചു. വിശ്വമഹാദേവാലയമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ‘സിംഹാസനത്തിന്റെ അൾത്താര’യാണ് (Altare della […]Read More