ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും…. റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത.. 1. ജീവിതസായാഹ്നത്തിലെ യാത്രാമൊഴി വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ 88-Ɔമത്തെ വയസ്സില്‍ കോവിഡ് 19 പിടിപെട്ടാണ് ജനുവരി 13-ന് മരണമടഞ്ഞത്. 60 വര്‍ഷക്കാലം നീണ്ട പൗരോഹിത്യത്തില്‍ അദ്ദേഹം ബ്രസീലിലെ സാന്‍ ഹൊസ്സെ ദോസ് കാമ്പോസ് രൂപതയുടെ മെത്രാനായും (1981-1991), ഫ്ലോറിയാനോപ്പോളീസിന്‍റെയും (1991-2001), റിയോ ദി ജെന്നായിയോ അതിരൂപതയുടെയും (2001-2009) മെത്രാപ്പോലീത്ത സ്ഥാനങ്ങളില്‍ സേവനംചെയ്തിട്ടുണ്ട്. 2009-ല്‍ സ്ഥാനമൊഴിഞ്ഞ് സാന്‍ ഹൊസ്സെ […]Read More
ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം. “ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്കു ദൈവത്തിന്‍റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാന്‍ ആവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ ദുര്‍ഘടമായ പാതകളോ രാവുകളോ ഇല്ലെന്നു നാം അപ്പോള്‍ കണ്ടെത്തും.”Read More
അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധത യുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച തദ്ദേശാദരം അനുമോദനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിഅദ്ദേഹം. അതിരൂപതാംഗങ്ങളായ 130 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച് ബിഷപ് സമ്മാനിച്ചു. എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ നന്മയുടെ നക്ഷത്രങ്ങളായി മാറേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ […]Read More
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന തദ്ദേശാദരം 2021 -അനുമോദനസംഗമം വരാപ്പുഴ ആർച്ച്ബിഷപ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. അതിരൂപതാംഗങ്ങളായ 127 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച്ബിഷപ് സമ്മാനിക്കും. ജനുവരി 17 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെഎൽസിഎ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കും. കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപത […]Read More
എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത് ജനുവരി 12, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം. “നാം എന്തായിരിക്കുന്നു എന്നതാണ് നമ്മുടെ മഹത്തായ സമ്പത്ത്: മായ്ക്കാനാവാത്ത മനോഹാരിതയില്‍ തന്‍റെ പ്രതിഛായയില്‍ നമ്മെ ഉരുവാക്കിയ ദൈവം ദാനമായി ഒരു ജീവിതവും അതില്‍ അന്തര്‍ഹിതമായ നന്മകളും നമുക്കായി നല്കി. ഇതെല്ലാം അവിടുത്തെ മുന്നില്‍ നമ്മെ അമൂല്യരാക്കുന്നു. നാം ഓരോരുത്തരും വിലമതിക്കാനാവാത്തവരും ചരിത്രത്തില്‍ വിശിഷ്ടരുമാണ്.”Read More
ദൈവത്തിന്‍റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം……. ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം : “ദൈവമായ ക്രിസ്തു ഭൂമിയിലെ തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും ആരാലും ശ്രദ്ധിക്കപ്പെടാതെ സാധാരണ ജീവിതം നയിച്ചു എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. സാധാരണ ജീവിതത്തിന്‍റെ മഹത്വം വെളിവാക്കുന്ന മനോഹരമായ സന്ദേശമാണിത്. ദൈവദൃഷ്ടിയില്‍ നാം ചെയ്യുന്ന ഓരോ നിസ്സാരകാര്യവും, ചെലവിടുന്ന ഓരോ നിമിഷവും പ്രാധാന്യമുള്ളതാണെന്നാണ് ഇതു വെളിവാക്കുന്നത്.”Read More
കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. റവ. ഡോ. വിൻസെൻ്റ് വാരിയത്തിൻ്റെ “പള്ളീലച്ചൻ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. താൻ പ്രസംഗിക്കുന്നത് ജീവിക്കുക എന്ന് ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെയാണ് വാരിയത്ത് അച്ചൻ്റെ രീതി. വൈദികർക്കും, സന്യ സ്ത്ർക്കും വൈദികാർഥി കൾക്കും ധ്യാനഗുരു എന്ന നിലയിൽ കേരളത്തിൽ ഉടനീളം വിഖ്യാതനാണ് വിൻസെൻ്റ് അച്ചൻ. സെമിനാരി […]Read More
കൊച്ചി: കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ. വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ ചിന്തകൾ എന്ന പ്രോഗ്രാം അംഗീകാരം നേടി.സോഷ്യൽ മീഡിയയിലൂടെ നന്മ വിതയ്ക്കുകയും നല്ലതു പറയുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടെയാണ് കെ സി ബി സി അവാർഡ് ഏർപ്പെടുത്തിയത്. വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള റവ. ഡോ. വിൻസൻറ് വാരിയത്ത് അഞ്ചു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും (MA ) സൈക്കോളജിയിൽ […]Read More
കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള ആപ്പും ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും സേവനം ലഭ്യമാക്കാനും കഴിയും. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ […]Read More
കൊച്ചി : സമൂഹത്തിൻറെ വളർച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ഓരോ വിദ്യാർത്ഥികളുടെയും പ്രഥമ മുൻഗണന വിദ്യാഭ്യാസമേഖലയിലെ വളർച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിൻ്റെയും, സമൂഹത്തിൻ്റെയും, കുടുംബത്തിൻ്റെയും, സാമൂഹ്യ സാമ്പത്തിക വളർച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദർശൻ്റെ 2020ലെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. പ്ലസ് ടു വിനു ശേഷം ഉന്നതവിദ്യാഭ്യാസമേഖലയിൽ പഠിക്കുന്ന 2715 കുട്ടികൾക്ക് ഈ […]Read More