admin

Kerala News

കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ പോലീസ് അന്വേഷണം ഒഴിവാക്കാൻ ജോളിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. അതേസമയം ജോളിയെ പലപ്പോഴായി സഹായിച്ചു എന്ന് സംശയിക്കുന്ന പ്രാദേശിക രാഷട്രീയ നേതാവിൽ നിന്നും  പൊലീസ് മൊഴിയെടുത്തു.Read More

Kerala News Local News

മരട് ഫ്ലാറ്റുകൾ പൊളിക്കൽ എസ്.ബി. സർവത്തെ മേൽനോട്ടം വഹിക്കും

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ  പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എസ്.ബി.സർവത്തെയെ സർക്കാർ നിയോഗിച്ചു.നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വിദഗ്ദനാണ് ഖനന എൻജിനീയർ കൂടിയായ സർവത്തെ.ഇത്തരത്തിൽ സ്ഫോടനം നടത്തി ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ ഗിന്നസ് റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം.നാലു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നിക്കേണ്ടത്.Read More

Legal

ക്രിമിനൽ കേസ് ഇരക്ക് വിചാരണയിൽ കോടതിയെ സഹായിക്കാൻ അവകാശമുണ്ട്

സാധാരണ ക്രിമിനൽ കേസുകൾ പ്രോസിക്യൂട്ടർ ഇരയ്ക്ക് വേണ്ടി നടത്തും. സാക്ഷിയായി എത്തുന്ന ഇര പ്രോസിക്യൂട്ടർ പഠിപ്പിക്കുന്നത് അനുസരിച്ച് പോലീസ് അന്വേഷണത്തിന് സമാനമായി കോടതിയിൽ മൊഴി പറയണം. പലപ്പോഴും കേസ് സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിന് പ്രോസിക്യൂട്ടറെ സമീപിക്കണം. സാക്ഷിവിസ്താരതിൻറെ സമയത്ത് മാത്രമായിരിക്കും ഇരയ്ക്ക് കോടതിയിൽനിന്ന് സമൻസ് കിട്ടുന്നത്. മറ്റു സമയങ്ങളിൽ പ്രതിയോ പ്രതിയുടെ അഭിഭാഷകനോ നിരന്തരമായി ഹാജരാകുകയും ചെയ്യുകയാണ് പതിവ്. ചില ഘട്ടങ്ങളിൽ ഇരക്കു വേണ്ടി കോടതിയുടെ അനുവാദത്തോടെ അഭിഭാഷകൻ പ്രോസിക്യൂഷനെ സഹായിക്കാൻ ഹാജരാകാറുണ്ട്. ഇരയ്ക്ക് കോടതി നടപടികളിൽ […]Read More

Legal

ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി

ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി-ഇന്ത്യ മുഴുവൻ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവുപ്രകാരം ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ അധികാരികളിൽ നിന്ന് NOC ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ചു. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പൊതു അഭിപ്രായങ്ങൾക്കായി സമർപ്പിക്കുകയും അപ്രകാരം ലഭിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ച് 01.06.19 മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നു. നാളിതുവരെ ഭൂഗർഭ ജല അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് പകരം ഇനിമുതൽ ഇന്ത്യയെമ്പാടും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ആണ് നടപ്പിൽ […]Read More

Legal

നിയമനിർമ്മാണങ്ങളുടെ പിന്നാമ്പുറങ്ങൾ ….

ഭക്ഷണം അവകാശമായി മാറിയ നിയമം നമ്മുടെ നാട്ടിൽ ഉണ്ടാക്കിയത് കൊച്ചിക്കാരനായ മനുഷ്യനാണ്. ഇന്നത്തെപ്പോലെ മൃഗീയ ഭൂരിപക്ഷമുള്ള, ഒരു ചർച്ചയും കൂടാതെ എന്ത് നിയമവും ഉണ്ടാക്കാൻ പറ്റിയ നിയമനിർമ്മാണ സഭകൾ ആയിരുന്നില്ല അന്ന്. നിയമം അവതരിപ്പിച്ച മുൻ കേന്ദ്ര മന്ത്രി തോമസ് മാസ്റ്റർ എഴുതുന്നു…… *ഭക്ഷ്യസുരക്ഷാനിയമം അനുസ്മരിക്കപ്പെടുമ്പോൾ* (പ്രൊഫ.കെ.വി.തോമസ്) ആഗസ്റ്റ് 26. ലോകചരിത്രത്തിലെയും എന്‍റെ ജീവിതത്തിലെയും സുപ്രധാന ദിനമാണ്. ഭക്ഷണം ജനങ്ങളുടെ ജന്മാവകാശമാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ച് ഏകകണ്ഠേന പാസ്സാക്കിയത് 2013 ആഗസ്റ്റ് […]Read More

Legal

ഉണരൂ ഉപഭോക്താവേ… വന്നൂ പുതിയ നിയമം…

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നു. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പിൻവലിച്ചു കൊണ്ട് 2019 ഓഗസ്റ്റ് 9ന് പുതിയ നിയമം വിജ്ഞാപനം ചെയ്തു. അപകടകരമായ വസ്തുക്കൾ അടങ്ങിയ ഉൽപന്നം മൂലം ഉപഭോക്താവിന് ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടാൻ ഇടയാകുകയോ ചെയ്താൽ ജയിൽ ശിക്ഷയും വലിയ തുക ഫൈനും വരാവുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജാമ്യം ഇല്ലാത്തതും പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമായ വിധത്തിൽ പുതിയൊരു അദ്ധ്യായം (VII) കൂട്ടിച്ചേർത്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും […]Read More

Legal

ബാങ്ക് അക്കൗണ്ട് നാട്ടുകാർ അറിയണമോ ?

*ബാങ്ക് അക്കൗണ്ടുകൾ, ഇൻകംടാക്സ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് എതിര് ….* *ഡീലർഷിപ്പ് കരാറുകൾ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിലപാടിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ഡീലർമാർ സ്വമേധയാ നൽകുന്ന വിവരങ്ങൾ ആണെന്നും സ്വകാര്യതയ്ക്ക് എതിരല്ലെന്നും വിധിച്ചിരുന്നു. എന്നാൽ അതിനെതിരെ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞത് ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഒരാളുടെ സ്വകാര്യത തന്നെയാണ് എന്നാണ്. ഒരു വ്യക്തി നടത്തുന്ന മുഴുവൻ പണം ഇടപാടുകളുടെയും […]Read More

Legal

Motor Vehicle Amendment Act

റോഡ് അന്നും ഇന്നും പഴയത്  നിയമം സെപ്റ്റംബർ ഒന്ന് മുതൽ  പുതിയത്  30 വർഷം പഴക്കമുള്ള മോട്ടോർ വാഹന നിയമം 2016 ൽ ഭേദഗതി ബിൽ അവതരിപ്പിച്ച സമയം മുതൽ, ഇന്ന് വരും നാളെ വരും ഉയർന്ന ഫൈൻ എന്ന രീതിയിൽ പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമായി 1.9.19 മുതൽ ഉയർന്ന   നടപ്പിലാക്കി തുടങ്ങും. വാഹനത്തിന് പുതിയ നിയമങ്ങൾ പലതും വരുമ്പോഴും വാഹനം ഓടേണ്ട റോഡ്  പഴയതുതന്നെ, കുണ്ടും കുഴിയും പഴയതുപോലെ ഉണ്ടാവും.  പിഴ ഒടുക്കേണ്ട ഇനത്തിൽ വലിയ […]Read More

Spirituality

ദൈവം തൻെറ പുത്രനു നല്കിയ നാമമേത് ? ‘യേശു’ എന്നോ ‘യഷുഅ’ എന്നോ?

ത്രീത്വത്തിലെ രണ്ടാമത്തെ ആളായ ക്രിസ്തുവിനെ മലയാളികൾ ‘യേശു’ എന്ന് വിളിക്കുന്നത്‌ തെറ്റാണെന്നും, ഹെബ്രായ വാക്കായ ‘യഷുഅ’ എന്ന് തന്നെ വിളിക്കണം എന്ന് നിഷ്കർഷിക്കുന്ന പഠനങ്ങൾ നിരവധിയാണ്. എന്താണ് ഇതിനു പിന്നിലെ സത്യം? പുത്രനായ ദൈവത്തിന്റെ ശരിയായ നാമം എന്താണ്? ഈ ചോദ്യത്തിന് പ്രമുഖ ദൈവശാസ്‌ത്ര പണ്ഡിതനും, ബൈബിൾ ഭാഷ പണ്ഡിതനുമായ Dr. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ ഉത്തരം നൽകുന്നു. Courtesy: Catholic VibesRead More

International News

തൂലിക മാറ്റിവച്ച് തെരുവില്‍ ഇറങ്ങിയ ധീരവനിത

അധോലകത്തെ മനുഷ്യര്‍ക്കു പ്രത്യാശയുടെ നവചക്രവാളം തുറന്ന ക്യാര അമിരാന്തെയെക്കുറിച്ച്. – ഫാദര്‍ വില്യം നെല്ലിക്കല്‍ അഗതികള്‍ക്ക് സാന്ത്വനമായ വനിത പത്രപ്രവര്‍ത്തകയുടെ തൂലിക മാറ്റിവച്ച് തെരുവിലേയ്ക്കിറങ്ങിയ ധീരവനിതയാണ് “നവചക്രവാളം” എന്ന പേരില്‍ ഇറ്റലിയുടെ  അധോലകത്തെ  അഗതികള്‍ക്കുള്ള പുനരധിവാസ പ്രസ്ഥാനങ്ങളുടെ സ്ഥാപക, ക്യാര അമിരാന്തെ. ഇറ്റലിയിലെ അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകയും ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളിലെ എഴുത്തുകാരിയുമാണ് 53 വയസ്സുകാരി ക്യാര! അധോലോകത്തിന് വെളിച്ചമായവള്‍  റോമിലെ വലിയ റെയില്‍ഗതാഗത കേന്ദ്രമായ തെര്‍മീനി (Roma Termini) കേന്ദ്രീകരിച്ചു സാമൂഹ്യതിന്മകള്‍ […]Read More