സഭാവാര്‍ത്തകള്‍ –  01. 09. 24

സഭാവാര്‍ത്തകള്‍ – 01. 09. 24

 

വത്തിക്കാൻ വാർത്തകൾ

അഗസ്തീനോസ് പുണ്യവാന്റെ ബസിലിക്ക സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍  : അമ്മമാരുടെ മധ്യസ്ഥയായി നിരവധി ഇടങ്ങളില്‍ വണങ്ങപ്പെടുന്ന വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി, പുണ്യവതിയുടെ മകനും, ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തി. ഇതേ ബസിലിക്കയിലാണ് വിശുദ്ധ മോനിക്കയുടെ ഭൗതീക തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മാതാ-പുത്രാ ബന്ധത്തിന്റെയും, പ്രാര്‍ത്ഥനയുടെയും, വിശുദ്ധിയുടെയും ചരിത്രം സൂക്ഷിക്കുന്നതാണ് ഈ ദേവാലയം. ഹിപ്പോയിലെ മെത്രാനായ അഗസ്തീനോസിന്റെ മാനസാന്തരം, തന്റെ മാതാവായ മോനിക്കയുടെ നിരന്തരമായ പ്രാര്‍ത്ഥനകളും, പരിത്യാഗങ്ങളും വഴിയായിട്ടാണ് കൈവന്നത്. അതിനാല്‍ നൂറ്റാണ്ടുകളായി വിശുദ്ധ മോനിക്കയോടുള്ള ഭക്തി ലോകമെമ്പാടും തുടര്‍ന്നുവരികയും, ആരാധനാക്രമത്തില്‍ വിശുദ്ധയെ പ്രത്യേകം സ്മരിക്കുകയും ചെയ്യുന്നു.

 

ക്രൈസ്തവസഭകള്‍ മാനവവികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണം : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ : 2024 ഓഗസ്റ്റ് 28 മുതല്‍ 30 വരെ ഇറ്റലിയിലെ ത്രാനിയില്‍ നടക്കുന്ന പതിനേഴാമത് അന്തര്‍ക്രൈസ്തവ സിമ്പോസിയത്തില്‍ സംബന്ധിക്കുന്നവര്‍ക്കും, തദവസരത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്, സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. അനുദിനം അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രൈസ്തവസഭകള്‍ക്കെല്ലാവര്‍ക്കും ഉണ്ടെന്നും, ഐക്യത്തില്‍ അത് പ്രാവര്‍ത്തികമാക്കുവാന്‍ സഭയ്ക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

 

അതിരൂപത വാർത്തകൾ

വരാപ്പുഴ അതിരൂപത സി.എല്‍.സി. യുവജന ദിനം WAVES 2024 നടത്തി.

കൊച്ചി :  യുവജന വര്‍ഷത്തോടനുബന്ധിച്ച് യുവജന സംഘടനയായ വരാപ്പുഴ അതിരൂപത സി.എല്‍.സിയുടെ ആഭിമുഖ്യത്തില്‍ waves 2024 ഓഗസ്റ്റ്് 25 ഞായറാഴ്ച ആശിര്‍ഭവനില്‍ വെച്ച് നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റൈറ്റ്.റവ ഡോ. ആന്റെണി വാലുങ്കല്‍ പിതാവ് WAVES 2024 ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.. 2023 – 2024 കാലയളവിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപതയിലെ മികച്ച സി.എല്‍.സി യൂണിറ്റായി കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഇടവക സി.എല്‍.സി യൂണിറ്റിനെ തിരഞ്ഞെടുത്തു.


Related Articles

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്‌മെന്റ് വിഭാഗമായ ആൽബർട്ടിയൻ

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.   കൊച്ചി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ്

മരട് ഫ്ലാറ്റുകൾ പൊളിക്കൽ എസ്.ബി. സർവത്തെ മേൽനോട്ടം വഹിക്കും

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ  പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എസ്.ബി.സർവത്തെയെ സർക്കാർ നിയോഗിച്ചു.നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വിദഗ്ദനാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<