മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു

മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ

ദിനം ആചരിച്ചു

 

കൊച്ചി :  ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപത്തിന്റെ കനലുകൾ കെടാത്ത മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു. ജൂലൈ 2 ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം പള്ളിമുറ്റത്ത് ഒരുമിച്ച് കൂടിയ കുട്ടികളെയും ഇടവകാംഗങ്ങളെയും വരാപ്പുഴ അതിരൂപതാ മതബോധന വിഭാഗം പ്രൊമോട്ടറും KLCA അതിരൂപതാ ഭാരവാഹിയുമായ ശ്രീ. സിബി ജോയ് അഭിസംബോധന ചെയ്ത് സംസാരിച്ചു. കലാപത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകളുമായാണ് കുട്ടികൾ ഈ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തത്. മണിപ്പൂരിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം അധികാരി വർഗ്ഗത്തിന്റെ നിസ്സംഗതയ്ക്ക് എതിരെ പ്രതിഷേധം അറിയിക്കാനും കുട്ടികൾ മറന്നില്ല. പ്രാർത്ഥനാ ദിനത്തിലെ പരിപാടികൾക്ക് ചിറയം പള്ളി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജോബിൻ പാനികുളം, മതബോധനവിഭാഗം പ്രധാന അദ്ധ്യാപിക ശ്രീമതി സിജി ബിജു, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


Related Articles

സഭാവാര്‍ത്തകള്‍ – 07. 07.24

സഭാവാര്‍ത്തകള്‍ – 07. 07.24 വത്തിക്കാൻ വാർത്തകൾ   കാര്‍ലോ അക്കൂത്തിസ് ഉള്‍പ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം വത്തിക്കാൻ സിറ്റി :  ജൂലൈ മാസം

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

കൊച്ചി :   മൂലമ്പിള്ളി കുടിയിറക്കലിന്  2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി   കൊച്ചി :  കെഎൽ സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈതൃകം 2023 മെഗാ ഇവൻ്റിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<