സഭാവാര്‍ത്തകള്‍ : 08. 06. 25

സഭാവാര്‍ത്തകള്‍ : 08.06.25
വത്തിക്കാൻ വാർത്തകൾ
ക്രിസ്തുവിനെ പിന്തുടരുകയും മറ്റുള്ളവരോട് പ്രഘോഷിക്കുകയും ചെയ്യുക: ലെയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍ ന്യൂസ് : ജൂണ്‍ 4 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവവിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്. പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ആത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാര്‍ത്ഥിക്കാനും ഉദ്ബോധിപ്പിച്ചു.
അതിരൂപത വാർത്തകൾ
പരിസ്ഥിതി ദിനം ആഘോഷിച്ചു.
കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ കൊച്ചി മേയർ ശ്രീ. അഡ്വ. എം.അനിൽകുമാറിന് വൃക്ഷത്തൈ നൽകിക്കൊണ്ട് ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ബ്രഹ്മപുരം മേഖലയിൽ നടുവാനുള്ള വൃക്ഷത്തൈയാണ് അഭിവന്ദ്യ പിതാവ് മേയർക്ക് നൽകിയത്. തുടർന്ന് ഈ വർഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നടത്തപ്പെടുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൊച്ചി മേയർ നിർവഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്കൊണ്ടുള്ള പരിസ്ഥിതി പ്രവർത്തനങ്ങളും, പൊതു ഇടങ്ങൾ ശുചിയാക്കലും, മാലിന്യ നിർമാർജനങ്ങളും ഇത് സംബന്ധിച്ച് ഉടൻ നടപ്പിലാക്കുമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത അറിയിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ,വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി, പ്രോഗ്രാം കോഡിനേറ്റർ ശ്രീ ജോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
അജപാലന ശുശ്രൂഷ കോഡിനേറ്റ് സെമിനാര്‍ സംഘടിപ്പിക്കുന്നു
അജപാലന ശുശ്രൂഷ കോഡിനേറ്റേഴ്സിന്റെ സെമിനാര്‍ ജൂണ്‍ 8 ഞായര്‍ 2.30Pm-4.30Pm വരെ
എറണാകുളം ESSS ഹാളില്‍ സംഘടിപ്പിക്കുന്നു. ഓരോ ഇടവകയില്‍ നിന്നും കേന്ദ്ര നിര്‍വ്വഹക
സമിതി അംഗം ഇതില്‍ പങ്കെടുക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക്
Mob : 80862888
വിശുദ്ധ മാര്‍ക്കോസിന്റെ സുവിശേഷം സ്വന്തം കൈപ്പടയില്‍
2025 ജൂബിലി വര്‍ഷം പ്രമാണിച്ച് വിശുദ്ധ മാര്‍ക്കോസിന്റെ സുവിശേഷം എല്ലാ കുട്ടികളും സ്വന്തം കൈപ്പടയില്‍ എഴുതാന്‍ ആരംഭിക്കണമന്ന് ഡയറക്ടര്‍ ഫാ.വിന്‍സന്റ് നടുവിലപറമ്പില്‍ പറഞ്ഞു.