സഭാവാര്‍ത്തകള്‍ : 15.06.25

 സഭാവാര്‍ത്തകള്‍  : 15.06.25

സഭാവാര്‍ത്തകള്‍ :  15.06.25

 

വത്തിക്കാൻ വാർത്തകൾ

 

ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി ; ‘ലിയോണ്‍ ഡി പെറു’ ട്രെയിലര്‍ പുറത്തുവിട്ടു

വത്തിക്കാന്‍ സിറ്റി  :  ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു.

കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമന്‍ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍, ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ പ്രതികരണങ്ങളും ഉള്‍ചേര്‍ത്താണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍. അഗസ്റ്റീനിയന്‍ സന്യാസിയായ പാപ്പ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് ചെലവഴിച്ച വര്‍ഷങ്ങളെ പ്രദേശവാസികള്‍ ഓര്‍ത്തെടുക്കുന്ന വിധത്തിലാണ് ഡോക്യുമെന്ററിയുടെ അവതരണമെന്ന് കരുതപ്പെടുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം; അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി : അഹമ്മദാബാദിൽ വിമാനം തകർന്നുവീണ് ഇരുനൂറ്റിനാല്‍പ്പതില്‍ അധികം പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ. ദുരന്തത്തിൽ താൻ വളരെയധികം ദുഃഖിതനാണെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നതായും ലെയോ പതിനാലാമൻ പാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

അതിരൂപത വാർത്തകൾ

 

ഐസിടിസി സംഘടിപ്പിക്കുന്നു

കൊച്ചി  :  വരാപ്പുഴ അതിരൂപതയുടെ വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ഐസിടിസി സംഘടിപ്പിക്കുന്നു.  ജൂണ്‍ 15 ഞായറാഴ്ച  ആശിര്‍ഭവനില്‍ വെച്ച് 2 മണിമുതല്‍ 4.15 വരെയാണ്    ഐസിടിസി  സംഘടിപ്പിക്കുന്നത്.

 

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആക്‌സിഡന്റല്‍ പോളിസി

കൊച്ചി  :  വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന കമ്മീഷനും ESSS ചേര്‍ന്ന് 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആക്‌സിഡന്റല്‍ പോളിസിഒരുക്കുന്നു. 130/- രൂപ ഒരു വര്‍ഷത്തേക്ക് അടച്ചാല്‍ അപകടംമൂലം ഉള്ള  ആശ്രുപത്രി ചിലവിന്  25000/-വരെയും കുട്ടിയോ, ജോലി ചെയ്യുന്ന രക്ഷിതാവോ മരണപ്പെട്ടാല്‍ ഒരു ലക്ഷം, രണ്ട്‌ലക്ഷം രൂപവരെയും അനുകൂല്യം ലഭിക്കും.അവസാന തീയതി 2025ജൂണ്‍30വരെ.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *