admin

International News

ഫ്രാൻസീസ് പാപ്പായുടെ സംസ്കാരം ശനിയാഴ്ച, ഏപ്രിൽ 26-ന്!

ഫ്രാൻസീസ് പാപ്പായുടെ സംസ്കാരം ശനിയാഴ്ച, ഏപ്രിൽ 26-ന്! ( വത്തിക്കാനിൽ പാപ്പായുടെ മൃതസംസ്കാര ദിവ്യബലിയും അന്ത്യോപചാര കർമ്മങ്ങളും, സംസ്കാരം പാപ്പായുടെ ഒസ്യത്തു പ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിൽ.) വത്തിക്കാൻ സിറ്റി : ഏപ്രിൽ 21-ന് തിങ്കളാഴ്ച രാവിലെ കാലം ചെയ്ത ഫ്രാൻസീസ് പാപ്പായുടെ സംസ്കാര കർമ്മങ്ങൾ ഇരുപത്തിയാറാം തീയതി ശനിയാഴ്ച നടക്കും. അന്നു രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാരദിവ്യബലി ആരംഭിക്കും. കർദ്ദിനാൾ സംഘത്തിൻറെ […]Read More

International News

പാപ്പായുടെ മരണകാരണങ്ങൾ വെളിപ്പെടുത്തി പരിശുദ്ധസിംഹാസനം!

പാപ്പായുടെ മരണകാരണങ്ങൾ വെളിപ്പെടുത്തി പരിശുദ്ധസിംഹാസനം! ( മസ്തിഷ്ക്കാഘാതവും ഹൃദയാഘാതവും പാപ്പായുടെ മരണത്തിന് കാരണങ്ങൾ.) വത്തിക്കാൻ സിറ്റി :  മസ്തിഷ്ക്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായ പാപ്പായ്ക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അങ്ങനെ പാപ്പാ മരണപ്പെടുകയുമായിരുന്നുവെന്ന് വത്തിക്കാൻറെ ആരോഗ്യസേവനവിഭാഗത്തിൻറെ മേധാവി പ്രൊഫസർ അന്ത്രേയ അർക്കാഞ്ചെലി സാക്ഷ്യപ്പെടുത്തി.കടുത്ത ശ്വാസതടസ്സത്തിനു കാരണമായ ശ്വാസകോശസംബന്ധിയായ രോഗങ്ങൾ, രക്താതിസമ്മർദ്ദം, രണ്ടാം തരം പ്രമേഹം എന്നിവ പാപ്പായ്ക്കുണ്ടായിരുന്നുവെന്നും ഫ്രാൻസീസ് പാപ്പായുടെ മരണത്തെ സംബന്ധിച്ച സാക്ഷിപത്രത്തിൽ കാണുന്നു. 1936 ഡിസംബർ 17-ന് ജനിച്ച ഫ്രാൻസീസ് പാപ്പാ 2025 ഏപ്രിൽ 21-ന് […]Read More

Kerala News

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു.   വത്തിക്കാൻ സിറ്റി : റോം രൂപതയുടെ മെത്രാനും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായിരുന്ന ഫ്രാൻസിസ് പാപ്പാ തന്റെ എൺപത്തിയെട്ടാം വയസിൽ, വത്തിക്കാനിലെ തന്റെ വസതിയായ കാസ സാന്താ മാർത്തയിൽ, ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി, ഇറ്റാലിയൻ സമയം രാവിലെ 7 .35 നു കാലം ചെയ്തു.Read More

Kerala News

ലോകത്തിന്റെ മനസ്സാക്ഷി യാത്രയായി – ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ലോകത്തിന്റെ മനസ്സാക്ഷി യാത്രയായി – ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി :  ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര് […]Read More

Uncategorized

ഫാ. ഹെൻറി പട്ടരുമഠത്തിലിന്  അഭിനന്ദനങ്ങൾ..

ഫാ. ഹെൻറി പട്ടരുമഠത്തിലിന്  അഭിനന്ദനങ്ങൾ..   കൊച്ചി :  ഈശോ സഭയുടെ പുതിയ കേരള പ്രോവിൻഷ്യൽ  ആയി   നിയമിതനായ  ഫാ. ഹെൻറി പട്ടരുമഠത്തിലിന്  അഭിനന്ദനങ്ങൾ… വരാപ്പുഴ അതിരൂപത പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകാംഗമാണ്. Read More

Uncategorized

ആർച്ച്ബിഷപ്പിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി കിരൺ  റിജിജു

ആർച്ച്ബിഷപ്പിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി കിരൺ  റിജിജു ; മുനമ്പം വിഷയത്തിന്റെ സമയബന്ധിതമായ പരിഹാരത്തെക്കുറിച്ചും ഉത്തരേന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും ചർച്ച.   കൊച്ചി  :  വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിനെ മെത്രാസന മന്ദിരത്തിലെത്തി കേന്ദ്ര മന്ത്രി കിരൺ   റിജിജു സന്ദർശിച്ചു. ആർച്ച് ബിഷപ്പിനോടൊപ്പം സഹായമെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ, വികാർ ജനറൽമാരായ മോൺ മാത്യു കല്ലിങ്കൽ, മോൺ മാത്യു ഇലഞ്ഞിമറ്റം, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെ എൽ സി എ സംസ്ഥാന […]Read More

Kerala News

കോഴിക്കോട് അതിരുപതയ്ക്ക് പ്രാർത്ഥന മംഗളങ്ങൾ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ.

കോഴിക്കോട് അതിരുപതയ്ക്ക് പ്രാർത്ഥന മംഗളങ്ങൾ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ. (കോഴിക്കോട് അതിരൂപതയ്ക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപറമ്പിൽ അനുമോദനങ്ങൾ നേർന്ന് നൽകിയ സന്ദേശത്തിന്റെ പകർപ്പ് പ്രസിദ്ധീകരണത്തിനായി നൽകുന്നു) കൊച്ചി : “സ്ഥാപനത്തിൻ്റെ 102 വർഷങ്ങൾ പൂർത്തിയാക്കിയ കോഴിക്കോട് രൂപതയ്ക്ക് പരിശുദ്ധ പിതാവ് നൽകിയ പുണ്യ സമ്മാനമായ അതിരൂപത പദവിയിൽ ഞാൻ ഏറെ ആനന്ദിക്കുകയും കോഴിക്കോട് രൂപതയുടെ മുൻ മെത്രാൻ എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യുന്നു. മലബാർ പ്രദേശത്തെ ക്രൈസ്തവ സഭയ്ക്ക് […]Read More

International News

ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.  . വത്തിക്കാന്‍ : വിവാഹവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബ്രിട്ടന്‍ രാജാവ് ചാള്‍സ് മൂന്നാമനും റാണി കമില്ലയും ഏപ്രില്‍ 9 ബുധനാഴ്ച വൈകിട്ട് പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചു. രണ്ട് ആഴ്ചയിലധികമായി ജെമേല്ലി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം വിശ്രമിക്കുന്ന പാപ്പ, ഈ കൂടിക്കാഴ്ച നടത്തിയത് വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ കാസാ സാന്താ മാര്‍ത്തയിലാണ്. . അവരുടെ വിവാഹ വാര്‍ഷികത്തില്‍ പാപ്പ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു. രാജകുടുംബത്തിന് […]Read More

International News

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു: വത്തിക്കാന്‍ പ്രെസ് ഓഫീസ്

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു : വത്തിക്കാന്‍ പ്രെസ് ഓഫീസ്   വത്തിക്കാന്‍   :  38 ദിവസം ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം മാര്‍ച്ച് 23 ഞായറാഴ്ച വത്തിക്കാനിലെ സാന്താ മാര്‍ത്ത ഭവനത്തില്‍ തിരികെയെത്തിയ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും, ഓക്‌സിജന്‍ നല്‍കുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, പാപ്പായുടെ ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരുന്നുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികനായി പങ്കെടുക്കുന്ന പാപ്പാ, സാധാരണ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും, വത്തിക്കാന്‍ കൂരിയയിലെ വിവിധ ഡികാസ്റ്ററികളില്‍നിന്നെത്തുന്ന രേഖകള്‍ പരിശോധിക്കുന്നത് […]Read More

Kerala News

ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.   കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തരാൻ ആരോഗ്യ ദിന സന്ദേശം നൽകി. ലൂർദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ മുഖ്യ സന്ദേശമായ സ്ത്രീകളുടെയും […]Read More