admin

International News

സഭാവാര്‍ത്തകള്‍ – 24. 11 .24

സഭാവാര്‍ത്തകള്‍ –  24. 11 .24   വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഗോവയില്‍ തുറന്നുകൊടുത്തു.   കൊച്ചി :  ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന ഈശോസഭാപ്രേഷിതന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകള്‍ വീണ്ടും പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു.  2024 നവംബര്‍ 21  ന്  ആരംഭിക്കുന്ന   പരസ്യവണക്കം   2025 ജനുവരി  5 ന് സമാപിക്കും.  വി ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ഇതുവരെയും അഴുകിയതേയില്ല. ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. 1624 മുതല്‍ തിരുശേഷിപ്പുകള്‍ പഴയ […]Read More

Kerala News

കേരളത്തിൻ്റെ മത്സ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കും: പി. രാജീവ്

കേരളത്തിൻ്റെ മത്സ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കും: പി. രാജീവ്   കൊച്ചി : കേരളത്തിൻ്റെ തീരപ്രദേശത്തിന്റെയും മത്സ്യമേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സജീവമായ പരിഗണനയും ശ്രദ്ധയും നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നതായി നിയമകാര്യ മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ അഭിമുഖത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമീപനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെല്ലാനത്ത് ഉൾപ്പെടെയുള്ള കേരളത്തിലെ തീര സംരക്ഷണത്തിനും വികസനപ്രവർത്തനങ്ങൾക്കും കിഫ്ബി വഴിയായിരുന്നു പണം കണ്ടെത്തിയിരുന്നത്. […]Read More

Kerala News

മുനമ്പം -വഖ്‌ഫ് പ്രശ്നം രമ്യമായി പരിഹാരിക്കുന്നതിനായി ലത്തീൻ സഭയിലെ മെത്രാന്മാരും സമുദായ നേതാക്കളും

മുനമ്പം -വഖ്‌ഫ് പ്രശ്നം രമ്യമായി പരിഹാരിക്കുന്നതിനായി ലത്തീൻ സഭയിലെ മെത്രാന്മാരും സമുദായ നേതാക്കളും മുസ്ലിം സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കൊച്ചി :  മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി നവംബർ 18തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 3മണിക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി.* പാണക്കാട് സാദിക്അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ […]Read More

Kerala News

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇഎസ് എസ് എസ് )പുരുഷ സംഗമം 2024

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ( ഇ എസ് എസ് എസ് ) പുരുഷ സംഗമം 2024 നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പുരുഷ സ്വയം സഹായ സംഘങ്ങളുടെ സംഗമം 2024 ലോക പുരുഷദിനത്തിനോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ നടത്തി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ജസ്റ്റിസ് സുനിൽ തോമസ് മുഖ്യ അതിഥി ആയിരുന്നു. വരാപ്പുഴ […]Read More

Kerala News Uncategorized

ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ

ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ കൊച്ചി : കേരളമണ്ണിൽ ലത്തീൻ മിഷണറിമാർ പാകിയ വിത്താണ് ഇന്നത്തെ ലത്തീൻ സഭയെന്നും, അതുകൊണ്ടുതന്നെ ലത്തീൻ പാരമ്പര്യം മുറുകെപ്പിടിച്ച് ഇന്നിന്റെ യുവജനങ്ങൾ മുന്നോട്ട് നീങ്ങണമെന്നും ബിഷപ്പ് ആന്റണി വലുങ്കൽ. കെ സി വൈ എം ലാറ്റിൻ സംസ്ഥാന സ്പെഷ്യൽ അസംബ്ലി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ […]Read More

International News

സഭാവാര്‍ത്തകള്‍ – * 17.11 .24*

സഭാവാര്‍ത്തകള്‍ – * 17.11.24*   വത്തിക്കാൻ വാർത്തകൾ   വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്ക ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍!   വത്തിക്കാൻ സിറ്റി :  വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേര്‍ന്ന് ലോകത്തിലെ അതുല്യ ദൈവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദര്‍ശിക്കാന്‍ ഈ പദ്ധതി വഴി തീര്‍ത്ഥാടകര്‍ക്കും, പഠിതാക്കള്‍ക്കും ,സന്ദര്‍ശകര്‍ക്കും സാധിക്കും. മൈക്രൊസോഫ്റ്റിന്റെ സഹായത്തോടെയാണ് […]Read More

Education Uncategorized

സെന്റ്. ആൽബർട്ട്സ് കോളേജിന് ഹരിത കലാലയ അവാർഡ്

സെന്റ്. ആൽബർട്ട്സ് കോളേജിന് ഹരിത കലാലയ അവാർഡ്   എറണാകുളം : കേരള ഗവൺമെന്റ് ഉപഭോക്തൃ കാര്യവകുപ്പിന്റെ സഹായത്തോടെ എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ കൺസ്യൂമർ ക്ലബ്ബ് ആരംഭിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി. ആർ. അനിൽ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സെന്റ്. ആൽബർട്ട്സ് കോളേജ് ചെയർമാനും മാനേജരുമായ റവ. ഡോ. ആന്റണി തോപ്പിൽ അധ്യക്ഷനായിരുന്ന യോഗത്തിൽ, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ശ്രീ. […]Read More

Latest News

മുനമ്പം – വഖഫ് പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി

മുനമ്പം – വഖഫ് പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി   കൊച്ചി : മുനമ്പം കടപ്പുറം നിവാസികളുടെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങൾ ഇവർക്ക് പുനസ്ഥാപിച്ചു നൽകുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം, എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് […]Read More

Kerala News

മുനമ്പം ജനതയ്ക്ക് *ഐക്യദാർഢ്യം

മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം   കൊച്ചി : സ്വന്തം പുരയിടങ്ങളും കിടപ്പാടങ്ങളും സംരക്ഷിക്കുന്നതിനായി പോരാടുന്ന മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള മുനമ്പം ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും കേരള ലേബർ മൂവ്മെൻറ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്തിൽ മുനമ്പം സമര പന്തലിൽ സമ്മേളനത്തിൽ പങ്കെടുത്തു. കെ എൽ എം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട്, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു. രൂപത ട്രഷറർ ജോർജ്ജ് പോളയിൽ, സ്വതന്ത്ര നിർമ്മാണ […]Read More

Kerala News

സഭാവാര്‍ത്തകള്‍ – * 10.11 .24*

സഭാവാര്‍ത്തകള്‍ – * 10.11 .24*   വത്തിക്കാൻ വാർത്തകൾ   വൈദികര്‍ ദൈവത്തിനും, ദൈവജനത്തിനും സമീപസ്ഥരായിരിക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി :  ദൈവവും മെത്രാനും മറ്റു വൈദികരും ദൈവജനവുമായുള്ള അടുപ്പം വളര്‍ത്തിയെടുക്കാനും, വിശ്വാസജീവിതം വഴി ക്രിസ്തുവിലേക്ക് നടക്കാനും, ദൈവജനത്തിനരികിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയില്‍ അവനെ അനുധാവനം ചെയ്യാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനും വൈദികര്‍ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാപറഞ്ഞു. സക്രാരിക്ക് മുന്നിലേക്കുള്ള വൈദീകരുടെ പ്രദക്ഷിണം, ദൈവജനത്തിന് മുന്നിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയില്‍ അവനെ അകമ്പടി സേവിക്കാനും, ജനത്തെ […]Read More