സഭാവാര്‍ത്തകള്‍ 08. 12. 24 വത്തിക്കാൻ വാർത്തകൾ ശ്രീ നാരായാണ ധര്‍മ്മ സംഘം ടസ്റ്റ്” സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു. വത്തിക്കാന്‍ : ജാതി,മത,സംസ്‌കാരഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന സുവ്യക്ത സന്ദേശം നല്കിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആദ്ധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമാണ് ശ്രീ നാരായണഗുരു എന്ന് പാപ്പാ അനുസ്മരിച്ചു. ആര്‍ക്കുമെതിരെ ഒരു തരത്തിലും ഒരു […]Read More
സഭാവാര്‍ത്തകള്‍ 01.12.24 വത്തിക്കാൻ വാർത്തകൾ പാപ്പാമാരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ ഇനി മുതന്‍ ലളിതമായ രിതിയില്‍ വത്തിക്കാന്‍ : 2024 ഏപ്രിലില്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചതിനെത്തുടര്‍ന്ന്, ആരാധനാക്രമചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസ്, പാപ്പാമാരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ക്കായുള്ള ഔദ്യോഗിക ഗ്രന്ഥമായ ‘ഓര്‍ഡോ എക്‌സെക്വിയാരം റൊമാനി പൊന്തിഫിസിസിന്റെ’ (ORDO EXSEQUIARUM ROMANI PONTIFICIS ) പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. പാപ്പാ എന്നാല്‍ ലോകത്ത് അധികാരവും ശക്തിയുമുള്ള ഒരാള്‍ എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും, ഇടയാനുമെന്ന നിലയില്‍ റോമിന്റെ മെത്രാനുള്ള സ്ഥാനം എടുത്തുകാട്ടുന്നതാണ് പുതിയ പുസ്തകമെന്ന് ആരാധനാക്രമചടങ്ങുകള്‍ക്കായുള്ള […]Read More
ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിക്കും.
ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിക്കും. മുനമ്പം വിഷയം സമ്മേളനത്തിൽ അജണ്ടയാകും കൊച്ചി : കേരളത്തിൽ ലത്തീൻ കത്തോലിക്കാ സഭ സംസ്ഥാനതലത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബർ 15ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സമ്പൂർണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 29 ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ഫിലിപ്നേരി നിർവ്വഹിക്കും. ഗോവ ബോം ജീസസ് […]Read More
മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കൊച്ചി : മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ […]Read More
ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം: കെആർഎൽസിസി കൊച്ചി : മുനമ്പം ഭൂപ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ കമ്മീഷൻ്റെ പ്രവർത്തനം ഉടനടി ആരംഭിക്കാൻ സാഹചര്യം ഒരുക്കണമെന്ന് കെആർഎൽസിസി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തെ കാലാവധിയാണ് കമ്മീഷന് നല്കിയിരിക്കുന്നത്. മുനമ്പം നിവാസികളുടെ ഭൂമിയിലെ അവകാശം പൂർണ്ണമായും സംരക്ഷിക്കുകയും റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനും കഴിയും വിധം കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ അടിയന്തരമായി സർക്കാർ നിശ്ചയിച്ചു നല്കണമെന്നും സംവിധാനങ്ങളും സഹായികളെയും നല്കി റിപ്പോർട്ട് നിശ്ചിത തിയ്യതിക്ക് മുൻപായി ലഭ്യമാക്കാൻ […]Read More
സഭാവാര്‍ത്തകള്‍ – 24. 11 .24 വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഗോവയില്‍ തുറന്നുകൊടുത്തു. കൊച്ചി : ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന ഈശോസഭാപ്രേഷിതന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകള്‍ വീണ്ടും പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു. 2024 നവംബര്‍ 21 ന് ആരംഭിക്കുന്ന പരസ്യവണക്കം 2025 ജനുവരി 5 ന് സമാപിക്കും. വി ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ഇതുവരെയും അഴുകിയതേയില്ല. ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. 1624 മുതല്‍ തിരുശേഷിപ്പുകള്‍ പഴയ […]Read More
കേരളത്തിൻ്റെ മത്സ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കും: പി. രാജീവ് കൊച്ചി : കേരളത്തിൻ്റെ തീരപ്രദേശത്തിന്റെയും മത്സ്യമേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സജീവമായ പരിഗണനയും ശ്രദ്ധയും നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നതായി നിയമകാര്യ മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ അഭിമുഖത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമീപനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെല്ലാനത്ത് ഉൾപ്പെടെയുള്ള കേരളത്തിലെ തീര സംരക്ഷണത്തിനും വികസനപ്രവർത്തനങ്ങൾക്കും കിഫ്ബി വഴിയായിരുന്നു പണം കണ്ടെത്തിയിരുന്നത്. […]Read More
മുനമ്പം -വഖ്‌ഫ് പ്രശ്നം രമ്യമായി പരിഹാരിക്കുന്നതിനായി ലത്തീൻ സഭയിലെ മെത്രാന്മാരും സമുദായ നേതാക്കളും
മുനമ്പം -വഖ്‌ഫ് പ്രശ്നം രമ്യമായി പരിഹാരിക്കുന്നതിനായി ലത്തീൻ സഭയിലെ മെത്രാന്മാരും സമുദായ നേതാക്കളും മുസ്ലിം സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കൊച്ചി : മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി നവംബർ 18തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 3മണിക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി.* പാണക്കാട് സാദിക്അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ […]Read More
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ( ഇ എസ് എസ് എസ് ) പുരുഷ സംഗമം 2024 നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പുരുഷ സ്വയം സഹായ സംഘങ്ങളുടെ സംഗമം 2024 ലോക പുരുഷദിനത്തിനോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ നടത്തി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ജസ്റ്റിസ് സുനിൽ തോമസ് മുഖ്യ അതിഥി ആയിരുന്നു. വരാപ്പുഴ […]Read More
ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ
ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ കൊച്ചി : കേരളമണ്ണിൽ ലത്തീൻ മിഷണറിമാർ പാകിയ വിത്താണ് ഇന്നത്തെ ലത്തീൻ സഭയെന്നും, അതുകൊണ്ടുതന്നെ ലത്തീൻ പാരമ്പര്യം മുറുകെപ്പിടിച്ച് ഇന്നിന്റെ യുവജനങ്ങൾ മുന്നോട്ട് നീങ്ങണമെന്നും ബിഷപ്പ് ആന്റണി വലുങ്കൽ. കെ സി വൈ എം ലാറ്റിൻ സംസ്ഥാന സ്പെഷ്യൽ അസംബ്ലി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ […]Read More