വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്‍ ജപമാല റാലി സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ, യുവജന വർഷാചരണത്തിന്റെ ഭാഗമായി ജപമാല റാലി നടത്തി.കെസിവൈഎം, സി എൽ സി, ജീസസ് യൂത്ത്,യുവജന കോർഡിനേറ്റർമാർ അതിരുപതയിലെ യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇരുചക്ര റാലിയായാണ് ജപമാല റാലി സംഘടിപ്പിച്ചത്. വരാപ്പുഴ ബസിലിക്കയിൽ വച്ച് വരാപ്പുഴ അതിരൂപത ചാൻസലർ വെരി റവ.ഫാ. എബിജിൻ അറക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബസിലിക്ക റെക്ടർ വെരി റവ.ഫാ. ജോഷി ജോർജ് കൊടിയന്തറ […]Read More
സഭാവാര്‍ത്തകള്‍ – * 13.10.24 വത്തിക്കാൻ വാർത്തകൾ യുദ്ധഭീകരതയില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടിയുള്ള ജപമാലപ്രാര്‍ത്ഥനയ്ക്കുള്ള പ്രത്യേകമാസമായി കണക്കാക്കപ്പെടുന്ന ഒക്ടോബര്‍ മാസത്തില്‍, യുദ്ധഭീകരതയാല്‍ കഷ്ടപ്പെടുന്ന ജനങ്ങളെ പാപ്പാ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു. ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ച വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച് അനുവദിച്ച വേളയില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനുംവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. യുദ്ധമെന്ന ഭ്രാന്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന എല്ലാ ജനതകളെയും, സമാധാനത്തിനായുള്ള മാനവികതയുടെ ആഗ്രഹത്തെയും […]Read More
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് നിയുക്ത കര്‍ദിനാള്‍ വത്തിക്കാൻ സിറ്റി : ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ സംഘാടകനായ ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ, ഫ്രാന്‍സിസ് പാപ്പാ, കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുത്തു. ഒക്ടോബര്‍ മാസം ആറാം തീയതി നടന്ന, മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സിസ് പാപ്പാ ആഗോള കത്തോലിക്കാസഭയിലേക്ക് പുതിയതായി 21 കര്‍ദിനാളന്മാരെ കൂടി നിയമിച്ചു. അടുത്ത ഡിസംബര്‍ എട്ടാം തീയതിയാണ് കര്‍ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമായ മോണ്‍. ജോര്‍ജ് കൂവക്കാട് 2021 […]Read More
മെത്രാന്മാരുടെ സിനഡിന്റെ രണ്ടാം പൊതുയോ വത്തിക്കാനില്‍ നടന്നു. മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതു സമ്മേളനത്തിന്റെ രണ്ടാം പൊതുയോഗം വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ ദിനമായിരുന്ന ഒക്ടോബര്‍ 4-ാം തീയതി വെള്ളിയാഴ്ച വത്തിക്കാനില്‍ നടന്നു. പാപ്പായുടെ നാമഹേതുകതിരുന്നാള്‍ ആയിരുന്നതിനാല്‍ പാപ്പായ്ക്കുള്ള തിരുന്നാള്‍ ആശംസകളോടെയാണ് രണ്ടാം പൊതുയോഗം അന്ന് ആരംഭിച്ചത്. ഭാഷാടിസ്ഥാനത്തില്‍ ചെറുഗണങ്ങളായി തിരിഞ്ഞു നടത്തിയ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ശുശ്രൂഷകള്‍, ആരാധനാക്രമം, സംസ്‌കാരങ്ങളും മതങ്ങളുമായുള്ള സംഭാഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ച 36 സ്വതന്ത്ര പ്രഭാഷണങ്ങള്‍ ഈ […]Read More
സഭാവാര്‍ത്തകള്‍ – 06.10.24 വത്തിക്കാൻ വാർത്തകൾ ആത്മാവിനാല്‍ നയിക്കപ്പെടുന്ന സിനഡാത്മകസഭയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : പരിശുദ്ധാത്മാവ് നമ്മില്‍ ദൈവസ്‌നേഹം നിറയ്ക്കുന്ന അഗ്‌നിയാണെന്നും ആ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ മാനവികതയെ മുഴുവന്‍ പക്ഷഭേദങ്ങളില്ലാതെ നമുക്ക് സ്‌നേഹിക്കാനാകുമെന്നും ഫ്രാന്‍സിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. ഒക്ടോബര്‍ രണ്ടാം തീയതി വൈകുന്നേരം മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് പൊതുയോഗത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ ആരംഭത്തില്‍ സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ദൈവത്തിന്റെ കരുണയോടെ വേണം നാം ജീവിക്കേണ്ടതെന്നും, ആത്മാവ് ആരെയും മാറ്റിനിറുത്തുന്നില്ലെന്നും […]Read More
സാഹിത്യോത്സവം സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത kcsl ന്റെ സാഹിത്യോത്സവം ഒക്ടോബര്‍ 28 -ാം തീയതി എറണാകുളം സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ച് നടത്തി. 250 ഓളം കുട്ടികള്‍ പങ്കെടുത്ത ഈ മത്സരം kcsl അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ് ടിങ്കു ഉദ്ഘാടനം ചെയ്തു. kcsl ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സി.മനീഷ csst, kcsl പ്രസിഡന്റ് സിജെആന്റണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.Read More
സിസ്റ്റര്‍ മെൽന ഡിക്കോത്ത – കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ കൊച്ചി : കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ ആയി സിസ്റ്റർ മെൽന ഡികോത്ത നിയമിതയായി. സൊസൈറ്റി ഓഫ് ദി ഹാർട്ട് ഓഫ് മേരി സഭ അംഗമായ സിസ്റ്റർ മെൽന, വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി ഇടവക അംഗമാണ്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും മനശാസ്ത്രത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയ സിസ്റ്റർ എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള പ്രതിരോധ ബോധവത്കരണ പ്രവർത്തങ്ങൾക്ക് വേണ്ടിയുള്ള ഇൻ്റർനാഷണൽ പ്രോജക്‌റ്റിന്റെ ഓഫീസ് അസിസ്റ്റന്റും […]Read More
സഭാവാര്‍ത്തകള്‍ – 29. 09. 24 വത്തിക്കാൻ വാർത്തകൾ ശാസ്ത്രം മാനവികവികസനത്തിനു സംഭാവനകള്‍ നല്കുന്നതാകണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : മനുഷ്യരുടെ ഉന്നമനത്തിനും, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ശാസ്ത്രലോകത്തിന് ഇനിയും ധാരാളം സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ടാണ് പൊന്തിഫിക്കല്‍ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം കൈമാറിയത്. നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം നിരവധി നേട്ടങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അവ ചെലുത്തുന്ന ചില വെല്ലുവിളികളെ മറന്നുപോകരുതെന്നും പാപ്പാ എടുത്തുപറഞ്ഞു. വൈദ്യശാസ്ത്രത്തിലും, ആരോഗ്യപരിപാലനത്തിലും […]Read More
യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് മിഷന്‍ ഔട്ട്‌റീച് പ്രോഗ്രാം സംഘടിപ്പിച്ചു.
യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് മിഷന്‍ ഔട്ട്‌റീച് പ്രോഗ്രാം സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് ഒരുക്കിയ മിഷന്‍ ഔട്ട്‌റീച് പ്രോഗ്രാം *DESTINATION CHRIST*വിജയപുരം രൂപതയിലെ കല്ലാര്‍ സെന്റ് ജൂഡ് ഇടവകയില്‍ വച്ച് സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ തീയതികളില്‍ നടന്നു.വിവിധ ഇടവകകളില്‍ നിന്നായി 12 യുവജനങ്ങള്‍ മിഷന്‍ യാത്രയില്‍ പങ്കുചേര്‍ന്നു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് […]Read More
സഭാവാര്‍ത്തകള്‍ – 01. 09. 24 വത്തിക്കാൻ വാർത്തകൾ അഗസ്തീനോസ് പുണ്യവാന്റെ ബസിലിക്ക സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : അമ്മമാരുടെ മധ്യസ്ഥയായി നിരവധി ഇടങ്ങളില്‍ വണങ്ങപ്പെടുന്ന വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി, പുണ്യവതിയുടെ മകനും, ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തി. ഇതേ ബസിലിക്കയിലാണ് വിശുദ്ധ മോനിക്കയുടെ ഭൗതീക തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മാതാ-പുത്രാ ബന്ധത്തിന്റെയും, പ്രാര്‍ത്ഥനയുടെയും, വിശുദ്ധിയുടെയും ചരിത്രം സൂക്ഷിക്കുന്നതാണ് ഈ ദേവാലയം. […]Read More