admin

International News

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാൻ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ഇന്ത്യന്‍ ജനതയോട് പ്രത്യേകിച്ച് കേരളത്തിലെ ജനതയോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും, വിനാശകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനയില്‍ എല്ലാവരോടും പങ്കു ചേരാനും പാപ്പാ പറഞ്ഞു ആഗസ്റ്റ് മാസം നാലാം തീയതി വത്തിക്കാനിലെ വിശുദ്ധ […]Read More

Kerala News

മത്സ്യക്കൂട് കർഷകർക്ക് സഹായസ്തവുമായി ലൈഫ് ലൈൻ ഫോർ പെരിയാർ

മത്സ്യക്കൂട് കർഷകർക്ക് സഹായസ്തവുമായി ലൈഫ് ലൈൻ ഫോർ പെരിയാർ  കൊച്ചി  : പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളിൽ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കർഷകർക്ക്  സഹായമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ ലൈഫ് ലൈൻ ഫോർ പെരിയാർ ക്യാമ്പയിൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട് […]Read More

Kerala News

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത   യേശുവിൽ പ്രിയ വൈദികരേ, സന്യസ്തരേ, വത്സലമക്കളെ, വയനാട് മേപ്പാടി ചുരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിന്റെ ഹൃദയഭേദകമായ കാഴ്‌ചകൾ നമ്മെ വേദനിപ്പിക്കുന്നു. കോഴിക്കോട് രൂപതയുടെ മെത്രാനായി ഒമ്പതുവർഷക്കാലം ശുശ്രൂഷ ചെയ്ത സമയത്ത് വയനാട് മേപ്പാടി ഇടവകയിൽ ഞാൻ പലവട്ടം സന്ദർശനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ വേദന നമ്മുടെയും വേദനയായി മാറിയിരിക്കുന്നു. എത്രയോ ജീവനുകളാണ് നഷ്ടപ്പെട്ടത്. എത്ര കുടുംബങ്ങളാണ് അനാഥമായത്! നാം എന്തുപറഞ്ഞ് അവരെ ആശ്വസിപ്പിക്കും. ഈ […]Read More

Kerala News

സഭാവാര്‍ത്തകള്‍ – 04. 08. 24

സഭാവാര്‍ത്തകള്‍ – 04. 08. 24   വത്തിക്കാൻ വാർത്തകൾ   ക്രിസ്തുവിനും സഹോദരങ്ങള്‍ക്കും ഒപ്പമായിരിക്കുക : അള്‍ത്താരശുശ്രൂഷകരോട് ഫ്രാന്‍സിസ് പാപ്പാ   വത്തിക്കാന്‍ : വിശുദ്ധ കുര്‍ബാനയില്‍ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അള്‍ത്താരശുശ്രൂഷകരെ ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി നടന്ന, ‘അള്‍ത്താരശുശ്രൂഷകരുടെ പതിമൂന്നാമത് ആഗോള തീര്‍ത്ഥാടനത്തില്‍’ കുട്ടികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്ന യേശുവിന്റെ […]Read More

Kerala News

സഭാവാര്‍ത്തകള്‍ – 28.07.24

സഭാവാര്‍ത്തകള്‍ – 28 .07.24 വത്തിക്കാൻ വാർത്തകൾ   മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ വത്തിക്കാന്‍  : ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍, സഭാപരമായ നിബന്ധനകള്‍ പൂര്‍ത്തിയാക്കി പരിപൂര്‍ണ്ണദണ്ഡവിമോചനം നേടാന്‍ സാധ്യത നല്‍കി അപ്പസ്‌തോലിക പരിഹാരകോടതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡിക്രി പുറത്തിറക്കി. ജൂലൈ 28-ആം തീയതിയാണ് മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനം. കൂദാശാപരമായ കുമ്പസാരം, വിശുദ്ധകുര്‍ബാനസ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗാര്‍ത്ഥമുള്ള പ്രാര്‍ത്ഥന എന്നീ മൂന്ന് നിബന്ധനകള്‍ പരിപൂര്‍ണ്ണദണ്ഡവിമോചനം നേടുന്നതിലേക്കായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ്, ഈയൊരു ആനുകൂല്യം സഭ നല്‍കുന്നത് […]Read More

Kerala News

വരാപ്പുഴ അതിരൂപത സി.എൽ.സി. മെമ്പർഷിപ്പ് ക്യാമ്പയിൻ സി.എൽ.സി. അംഗമായ വെരി.റവ.ഡോ.ആൻ്റെണി വാലുങ്കൽ പിതാവ്

വരാപ്പുഴ അതിരൂപത സി.എൽ.സി. മെമ്പർഷിപ്പ് ക്യാമ്പയിൻ സി.എൽ.സി. അംഗമായ വെരി.റവ.ഡോ.ആൻ്റെണി വാലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.   കൊച്ചി : മറിയം വഴി ക്രിസ്തുവിലേക്ക് എന്ന ആപ്തവാക്യവുമായി കത്തോലിക്കാ സഭയിലെ യുവജനപ്രേഷിത സംഘടനയായ സി.എൽ.സി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളെ പ്രേഷിത ചൈതന്യം ഉള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരികയാണ്. സമൂഹത്തിന് ക്രിസ്തുവിനെ അനുഭവവേദ്യമാക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥന പഠനം പ്രവർത്തനം എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സമൂഹമായ സിഎൽസി ( ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി )ലേക്ക് […]Read More

Kerala News

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു.

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു. കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു വിൽസൻ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് . റവ . ഡോ. ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. “ആട്ടം ” സിനിമാറ്റിക്ക് ഡാൻസ് മത്സരം സിനിമാതാരം ശ്രീ. ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ശ്രീ. ഉല്ലാസ് കൃഷ്ണ , വരാപ്പുഴ അതിരൂപത […]Read More

Kerala News

സഭാവാര്‍ത്തകള്‍ – 21 .07. 24

സഭാവാര്‍ത്തകള്‍ – 21 .07. 24 വത്തിക്കാൻ വാർത്തകൾ   സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്നാണെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാൻ : വത്തിക്കാന്റെ വിവിധ ഓഫീസുകളില്‍ സേവനമനുഷ്ഠിക്കുന്ന ആശ്രിതരുടെ മക്കള്‍ക്കായി ഒരുക്കിയ ‘കുട്ടികളുടെ വേനല്‍ക്കാല’ക്യാമ്പില്‍ ഫ്രാന്‍സിസ് പാപ്പായെത്തി. സംഘാടകര്‍ക്കും കുട്ടികള്‍ക്കും ഏതാനും രക്ഷാകര്‍ത്താക്കള്‍ക്കുമൊപ്പം പ്രാര്‍ത്ഥിച്ചും, സംവദിച്ചും സമയം ചിലവഴിച്ച പാപ്പാ, തന്റെ ബാല്യകാലസ്മരണകള്‍ പങ്കുവയ്ക്കുകയും, സമാധാനസ്ഥാപനത്തിന്റെ പ്രാധാന്യം, ജൂബിലി ആഘോഷം, കുടുംബത്തിന്റെ പ്രാധാന്യം, തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. […]Read More

Kerala News

കേരളത്തിൽ നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിന്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നേഴ്സിങിൻ്റെ

കേരളത്തിൽ നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിന്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നേഴ്സിങിൻ്റെ ബിരുദദാനവും സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിൻ്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നഴ്സിങ് ബിരുദ ദാനവും നഴ്സിംങ് കോളേജ് പുതിയ ബാച്ചിന്റെ വിദ്യാരംഭവും സംയുക്തമായി സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസരംഗവും ആതുര ശുശ്രൂഷ മേഖലയും വിവിധ […]Read More

Kerala News

കെആര്‍എല്‍സിസി (കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) ജനറല്‍ അസംബ്ലി സമാപിച്ചു.

കെആര്‍എല്‍സിസി (കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) ജനറല്‍ അസംബ്ലി സമാപിച്ചു. കൊച്ചി : മൂന്ന് ദിവസങ്ങളായി എറണാകുളം ആശീര്‍ഭവനില്‍ നടന്നു വന്ന കെആര്‍എല്‍സിസി 43-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. രാവിലെ നടന്ന സമ്മേളനത്തില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ കെആര്‍എല്‍സിസി മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് മോഡറേറ്ററായിരുന്നു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി പ്രബലദാസ് മുന്‍ അസംബ്ലി റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു […]Read More