പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത കൊച്ചി : മെയ് ദിനത്തിൽ ( 01.05.24 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വെച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടര്‍മാരായ ഫാ.ജോബ് വാഴക്കൂട്ടത്തിൽ […]Read More
തണ്ണീര്‍പന്തല്‍ ഒരുക്കി. കെഎൽസി ഡബ്ലിയു എ തണ്ണീർപന്തൽ കൊച്ചി: കെഎൽസി ഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തണ്ണീർ പന്തൽ അതിരൂപത പ്രൊക്യുറേറ്റർ ഫാ. മാത്യു സോജൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഹ്വാനപ്രകാരമാണ് വരാപ്പുഴ അതിരൂപതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ തണ്ണീർപന്തലുകൾ നിർമ്മിച്ച് ശീതളപാനീയങ്ങൾ വിതരണം ആരംഭിച്ചത്. അതിരൂപത പ്രസിഡന്റ് മേരി ഗ്രേയ്സ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ , ജനറൽ സെക്രട്ടറി ഡോ.ഗ്ലാഡിസ് […]Read More
വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം തുണ്ടത്തുംകടവ് ഉണ്ണി മിശിഹാ പള്ളി അങ്കണത്തിൽ വച്ച് നടത്തി. കൂനമ്മാവ് ഫൊറോനാ ഡയറക്ടർ റവ ഫാ സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ റവ, ഫാ എബിജിൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, സമൂഹത്തിന് നന്മ […]Read More
മഹാജൂബിലി പ്രഭയിൽ വൈദിക-സന്യസ്ത സംഗമം കൊച്ചി : വല്ലാർപാടം ദേവാലയത്തിന്റേയും തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറാം വാർഷികമാഘോഷിക്കുന്ന മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വല്ലാർപാടം ബസിലിക്കയിൽ മുൻകാലങ്ങളിൽ സേവനം ചെയ്ത വൈദികരും, അവരോടൊപ്പം, ഇടവകാംഗങ്ങളായ വൈദികരും സന്യസ്തരും ഒത്തുചേർന്നു. ചരിത്ര പ്രസിദ്ധമായ വല്ലാർപാട പള്ളിയുടെ ദിവ്യൾത്താരയിൽ അവർ കൃതജ്ഞതാ ദിവ്യബലിയർപ്പിച്ചു. ഫാ. ഫിലിപ്പ്തൈപ്പറമ്പിൽ മുഖ്യ കാർമ്മികനായിരുന്നു. ഫാ. ലിജോ ഓടത്തക്കൽ വചന പ്രഘോഷണം നടത്തി. തുടർന്ന് റാൻസം പാരിഷ് ഹാളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ വൈദികരും സന്യസ്തരും വല്ലാർപാടം […]Read More
വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : മാറുന്ന കാലഘട്ടത്തിൽ വൈദികർ ദൈവോന്മുഖ ജീവിതത്തിൻ്റെ ഊർജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്. ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരുപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ,ചാൻസലർ എബിജിൻ അറക്കൽ, അതിരൂപതാ വക്താവ് ഫാ.യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടർ ഫാ. ജോബ് വാഴക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.Read More
വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥിനി – ആഗ്‌നസ് ബോണി സോസ. കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന വിഭാഗം സംഘടിപ്പിച്ച ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് 2024 ഗ്രൂപ്പ് B വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് ബോണി സോസ തനിക്ക് ലഭിച്ച സമ്മാനം – വിദേശനാട് സന്ദര്‍ശിക്കാനുള്ള ഫ്ൈളറ്റ് ടിക്കറ്റ്, രണ്ടാം സമ്മാനം ലഭിച്ച ആന്‍ മരിയയ്ക്ക് നല്‍കി മാതൃകയായി. 2023-ല്‍ നടത്തിയ ബൈബിള്‍ ക്വിസില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ […]Read More
വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കുക – ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍
വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കുക – ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ കൊച്ചി : അമിതമായ ചൂടുള്ള ഈ കാലാവസ്ഥയില്‍ നമ്മുടെ ഓരോ ദൈവാലയത്തിന്റെയും പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലുള്ള ദൈവാലയങ്ങളുടെ മുന്‍പിലോ പൊതു കവലയിലോ കുടുംബ യൂണിറ്റ് ഭാരവാഹികളുടെയും യുവജനങ്ങളുടെയും സംയുക്ത സഹകരണത്തോടുകൂടി വഴിയോര യാത്രക്കാര്‍ക്കായി തണ്ണീര്‍ പന്തലുകള്‍ രൂപീകരിക്കണമെന്നും, നാരങ്ങാവെള്ളം, ശുദ്ധമായ മോരുവെള്ളമൊക്കെ സൗജന്യമായി കൊടുക്കണമെന്നും കളത്തിപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു. അത് നമ്മള്‍ സമൂഹത്തിന് നല്‍കുന്ന നല്ലൊരു മാതൃകയും നന്മയുടെ ഉദാഹരണവും ആകുമെന്നും, […]Read More
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ്
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച് ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച നടന്ന ശുശ്രൂഷ പട്ട ദാന കര്‍മ്മ ചടങ്ങില്‍ മുഖ്യകാര്‍മ്മികനായ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ശുശ്രൂഷ പദവിയിലേക്ക് ഉയര്‍ക്കപെടുന്ന ഡീക്കന്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്. നിര്‍മ്മല മനസ്സാക്ഷിയോടെ വിശ്വാസ രഹസ്യങ്ങള്‍ മുറുകെ പിടിക്കണമെന്നും, […]Read More
കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന കൊച്ചി : കൊല്ലത്തും കൊടുങ്ങല്ലൂരിലും പ്രധാനമായും ചിതറിക്കിടന്ന കേരളത്തിലെ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുന്നതിനും കത്തോലിക്കവത്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരുടെ വരവോടെയാണ്. ഇവിടെ അവർ കണ്ടെത്തിയ ക്രിസ്ത്യാനികളുടെ ആധ്യാത്മിക പരിപാലനം നിർവഹിച്ചിരുന്നത് നെസ്തോറിയൻ പാത്രിയാർക്കീസാണെന്നും അവർ പിന്തുടർന്നിരുന്ന ആചാരഅനുഷ്‌ഠാനങ്ങൾ കത്തോലിക്ക വിശ്വാസത്തിൽ നിന്നും വ്യതിചലിക്കപ്പെട്ടതാണെന്നും പോർട്ടുഗീസുകാർക്ക് ബോധ്യമായി. തുടർന്നാണ് കൊല്ലത്തും കൊടുങ്ങല്ലൂരിലും മറ്റിടങ്ങളിലുമായി ചിതറിക്കിടന്ന ക്രിസ്‌ത്യാനികളെ ഏകോപിപ്പിക്കുന്നുന്നതിനും കത്തോലിക്കവത്കരിക്കുന്നതിനും പോർട്ടുഗീസുകാർ ശ്രമങ്ങൾ ആരംഭിക്കുന്നത്. കത്തോലിക്കവത്കരണ ശ്രമങ്ങളിൽ ലത്തീനികരണം (Latinization) […]Read More
സഭാവാര്‍ത്തകള്‍ – 24. 03. 24 വത്തിക്കാൻ വാർത്തകൾ ദരിദ്രരോടും, അവകാശങ്ങള്‍ നിഷേധിക്കപ്പടുന്നവരോടും ചേര്‍ന്ന് നില്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി : ബ്രസീല്‍ മെത്രാന്‍ സമിതിയുടെ സാമൂഹിക-പരിവര്‍ത്തന പ്രവര്‍ത്തനത്തിനായുള്ള അജപാലന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആറാം ‘ബ്രസീലിയന്‍ സാമൂഹ്യവാരം’ പരിപാടിയില്‍ സമൂഹത്തില്‍ തഴയപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ആവര്‍ത്തിച്ചു. ഭൂമി, പാര്‍പ്പിടം, ജോലി എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ദരിദ്രരായ ആളുകളെയും, അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ളവരുടെയും കൂടെ നില്‍ക്കണമെന്നും പാപ്പാ പറഞ്ഞു. രാഷ്ട്രത്തിന്റെ നന്മ […]Read More