admin

Kerala News

ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല

ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന  നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല.   കൊച്ചി : എടവനക്കാട് സെന്റ് .അംബ്രോസ് ദേവാലയത്തിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്ക് എതിരെ പ്രതിഷേധിച്ചുകൊണ്ട് വിശ്വാസ സമൂഹം ഒന്നടങ്കം സംസ്ഥാനപാതയിൽ പ്രതിഷേധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വികാരി Fr. പോൾ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. സഹ വികാരി Fr. സിബിൻ ജോസി നെല്ലിശ്ശേരി ചങ്ങലയ്ക്ക് മുന്നിൽ നിന്നുകൊണ്ട് നേതൃത്വം നൽകി. KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ.ഷെറി ജെ.തോമസ് ഉദ്ഘാടനം […]Read More

Kerala News

ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി രൂപീകരിച്ചു

ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി  രൂപീകരിച്ചു.            കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലെൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ ഒരുക്കങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ രക്ഷാധികാരിയായിട്ടുള്ള ആഘോഷകമ്മറ്റിയിൽ ഇടവക വികാരി ഫാ.ഷൈജു തോപ്പിൽ ചെയർമാനും ശ്രീ. സുജിത്ത് ജോസ് ഇലഞ്ഞി മിറ്റം ജനറൽ കൺവീനറും ആയിട്ടുള്ള വിപുലമായ […]Read More

Kerala News

മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.

മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.       കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപംമൂലം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങൾ ശേഖരിക്കുന്ന തിന്റെ ഉദ്ഘാനം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിച്ചു. അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ […]Read More

Kerala News

സഭാവാർത്തകൾ- 16.07.23

സഭാവാർത്തകൾ – 16.07.23 വി. തോമസ് അക്വിനാസ് ആത്മീയതയുടെയും  മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള  സഭാപുരുഷൻ :  ഫ്രാന്‍സീസ്  പാപ്പാ. 2023 ജൂലൈ 18ന്  വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോ ഷിക്കുന്ന വേളയില്‍ ജൂലൈ 11ന് പ്രസിദ്ധീകരിച്ച കത്തിൽ  പ്രാർത്ഥനയിലൂടെയും കൃതികളിലൂടെയും തന്റെ അപാരമായ ആത്മീയവും മാനുഷികവുമായ വിജ്ഞാനവും പങ്കുവച്ച സഭാപുരുഷനും  വൈദീകനും വേദപാരംഗതനുമായിരുന്നു  വി. തോമസ്സ് അക്വിനാസ്  എന്ന്  ഫ്രാൻസിസ് പാപ്പാ ലത്തീ൯ ഭാഷയിൽ എഴുതി. പ്രശംസനീയമായ പാണ്ഡിത്യം […]Read More

Kerala News

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ്

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി  പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ     വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. 20 വർഷത്തിലേറെയായി അനുഭവിക്കുന്ന യാതനകൾ അവിടെ കൂടിയ ജനം അദ്ദേഹത്തോട് വിവരിച്ചു. സമയബന്ധിതമായി കടൽ നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ […]Read More

Kerala News

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ പുതിയ ഉണർവ് പ്രദാനം ചെയ്യാനുതകും വിധം വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കസ്റ്ററിയിൽ ‘വിശ്വാസത്തിന്റെ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്ന പേരിൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പുതുതലമുറയിലെ രക്തസാക്ഷികളുടെ നാമാവലി രൂപീകരിക്കുവാൻ ഫ്രാൻസിസ് പാപ്പാ ഉത്തരവിറക്കി.  ഇന്ന് സഭയിൽ ക്രിസ്തുവിനു വേണ്ടി രക്തം ചിന്തുന്ന സാക്ഷികളായ […]Read More

Kerala News

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ

    നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.   കൊച്ചി :  നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ കടൽഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം പള്ളി വികാരി ഫ. ഡെന്നി പെരിങ്ങോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീര സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ വൈപ്പിൻ – മുനമ്പം റോഡ് ഇന്ന് രാവിലെ 8 മണിക് ഉപരോധിച്ചു. വർഷങ്ങളായി മാറിമാറിവരുന്ന സർക്കാരുകൾ […]Read More

Kerala News

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.   കൊച്ചി :  എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. സിപ്പി പള്ളിപ്പുറം, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. […]Read More

Kerala News

സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും,

സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.   കൊച്ചി : KLCA, KLCWA, ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി എന്നിവർ സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. വികാരി. റവ. ഫാ ജൂഡിസ് പനക്കൽ നേതൃത്വം നൽകി, സഹ വികാരി റവ. ഫാ. പാക്ക്‌സൺ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KLCA തേവര യൂണിറ്റ് പ്രസിഡൻറ് ശ്രീ നവീൻ വർഗീസ്, KLCWA തേവര യൂണിറ്റ് പ്രസിഡൻറ് ശ്രീമതി […]Read More

Kerala News

മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു

മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു   കൊച്ചി :  ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപത്തിന്റെ കനലുകൾ കെടാത്ത മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു. ജൂലൈ 2 ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം പള്ളിമുറ്റത്ത് ഒരുമിച്ച് കൂടിയ കുട്ടികളെയും ഇടവകാംഗങ്ങളെയും വരാപ്പുഴ അതിരൂപതാ മതബോധന വിഭാഗം പ്രൊമോട്ടറും KLCA അതിരൂപതാ ഭാരവാഹിയുമായ ശ്രീ. സിബി ജോയ് അഭിസംബോധന ചെയ്ത് സംസാരിച്ചു. കലാപത്തിന്റെ ഭീകരത വെളിവാക്കുന്ന […]Read More