വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് (06.09.22) സമാപിക്കും കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്. തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ.ഷെറി ജെ.തോമസ്, ജനറൽ കൺവീനർ റവ. ഡോ. ആൻറണി വാലുങ്കൽ – റെക്ടർ […]Read More
12-ാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ കൊച്ചി : ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ 2022 സെപ്റ്റംബർ 4 മുതൽ 7വരെയുള്ള ദിവസങ്ങളിൽ വല്ലാർപാടം ബസിലിക്കയുടെ റോസറി പാർക്കിൽ വെച്ച് നടത്തുന്നതാണ്. ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 9 മണി വരെയുള്ള കൺവെൻഷനിൽ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന എന്നിവയാണ് […]Read More
വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30 ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സമര വേദിയില്‍ എത്തി മത്സ്യ തൊഴിലാളി സമൂഹത്തിന് പിന്തുണയും സഹായവും അറിയിച്ചു. തുടര്‍ന്ന് ടീം അംഗങ്ങള്‍ വലിയ തുറയിലെ ക്യാമ്പ് സന്ദര്‍ശിച്ചു മത്സ്യ തൊഴിലാളി കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന നരക യാതനകളും നേരിട്ട് മനസ്സിലാക്കി. കേരള ഹൈ കോടതിയില്‍ […]Read More
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ് ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ് വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 2022 ആഗസ്റ്റ് 28ന് 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപൊലിത്തയായ ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റേയും സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായ ഫാ. ജെറോം പയ്യപ്പിള്ളി ഒസിഡിയുടെയും ദീര്‍ഘവീക്ഷണവും പാവങ്ങളോടുള്ള കരുതലുമാണ് 1962 ആഗസ്റ്റ് 28 ന് ഇഎസ്എസ്എസിന്റെ രൂപീകരണത്തിന് നിദാനമായത്. […]Read More
പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ്
പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള പുരസ്ക്കാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കൃഷിദർശൻ പരിപാടിയിൽ വെച്ച് കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിൽ നിന്ന് പുരസ്ക്കാരവും, 25000 രൂപ […]Read More
പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു. കൊച്ചി : പോണേൽ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ബിസിസി കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഇൻഫിനിറ്റി ’22 അവാർഡ് നൈറ്റ് ആഗസ്റ്റ് 21, ഞായർ വൈകിട്ട് 7ന് സംഘടിപ്പിച്ചു. അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ഡയറക്ടർ ഫാ. ഡഗ്ളസ് പിൻഹീറോ അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു .വികാരി ഫാ. ജോർജ് കുറുപ്പത്ത് അധ്യക്ഷനായിരുന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു. അതോടൊപ്പം […]Read More
എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം അഭിവന്ദ്യ തോമസ് ചക്കിയത്ത് പിതാവ് പ്രശസ്ത സിനിമ താരം ടിനി ടോമിന് നൽകികൊണ്ട് നിർവഹിച്ചു. ഇടവക വികാരി ഫാദർ റോക്കി കൊല്ലംപറമ്പിൽ സ്വാഗതവും ചീഫ് എഡിറ്റർ ഷാജി ജോർജ് നന്ദിയും രേഖപെടുത്തി.സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ ഫ്രീഡം ക്വിസ്സിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനവിതരണവും, മതബോധന വിദ്യാർത്ഥികളുടെ […]Read More
വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി.. കൊച്ചി : മതാദ്ധ്യാപകരെ കൂടുതൽ മികവോടും തികഞ്ഞ ബോധ്യത്തോടും കൂടി മതബോധന ക്ലാസുകൾ നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13,14,15 തീയതികളിൽ സ്കൂൾ മുറ്റം വിയാസ് കോളേജിൽ വച്ച് നടത്തിയ ICTC കോഴ്സിൽ വൈപ്പിൻ ഫെറോനയിലെ 90 അദ്ധ്യാപകർ പങ്കെടുത്തു. വൈപ്പിൻ ഫൊറോന ഡയറക്ടർ റവ.ഫാ. ജെനിൻ ആൻറണി മരോട്ടിപ്പറമ്പിൽ, സെക്രട്ടറി എബി ജോൺസൺ, പ്രൊമോട്ടേഴ്‌സ്, ഫെറോന എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ […]Read More
സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ : വ്യാഴാഴ്‌ച (11/08/22) കണ്ണിചേർത്ത ഫ്രാൻസീസ് പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്. ദരിദ്രനെന്നും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായിരിക്കുമെന്നും “സ്വയം സമ്പന്നനും വിജയിയും സുരക്ഷിതനുമാണെന്ന് വിശ്വസിക്കുന്നവൻ, അവനവനെത്തന്നെ സകലത്തിൻറെയും അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരങ്ങൾക്കും മുന്നിൽ സ്വയം അടച്ചിടുകയും ചെയ്യുന്നു. അതേസമയം താൻ ദരിദ്രനും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായി നിലകൊള്ളും. അവൻ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു”.Read More
ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം: കളമശ്ശേരി: വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നൽക്കുന്ന അംഗീകാരം ലഭിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിനാണ് അംഗീകാരം ലഭിച്ചത്. കോളേജുകളിലും സർവ്വകലാശാലകളിലും – ബിരുദ, ബിരുദാനന്തര തലങ്ങളിൽ – സാങ്കേതിക വിദ്യാഭ്യാസത്തിലെ മികവ് പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എൻബിഎയുടെ അക്രഡിറ്റേഷന്റെ ലക്ഷ്യം. NBA അക്രഡിറ്റേഷൻ പ്രക്രിയയിലൂടെ […]Read More