സിസ്റ്റര്‍ മെൽന ഡിക്കോത്ത  –  കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ 

 സിസ്റ്റര്‍ മെൽന ഡിക്കോത്ത  –  കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ 

സിസ്റ്റര്‍ മെൽന ഡിക്കോത്ത  –  കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ 

 

കൊച്ചി :  കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന ആനിമേറ്റർ  ആയി സിസ്റ്റർ മെൽന ഡികോത്ത നിയമിതയായി. സൊസൈറ്റി ഓഫ് ദി ഹാർട്ട് ഓഫ് മേരി സഭ അംഗമായ
സിസ്റ്റർ മെൽന, വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി ഇടവക അംഗമാണ്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും മനശാസ്ത്രത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയ സിസ്റ്റർ എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള പ്രതിരോധ ബോധവത്കരണ പ്രവർത്തങ്ങൾക്ക് വേണ്ടിയുള്ള ഇൻ്റർനാഷണൽ പ്രോജക്‌റ്റിന്റെ ഓഫീസ് അസിസ്റ്റന്റും അക്കൗണ്ടന്റുമായി 5 വർഷം പ്രവർത്തിച്ചു. ഗോവയിലെ നിർമ്മല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്റെ അഡ്മിനിസ്‌ട്രേറ്ററായി 6 വർഷം ജോലി ചെയ്തു. എറണാകുളത്തെ വിമലാലയം കോളേജിന്റെ പ്രിൻസിപ്പൽ, സഭയുടെ കേരള റീജിയൻ വൊക്കേഷൻ പ്രൊമോട്ടർ എന്നീ നിലകളിൽ സേവനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് യുവജന ശുശ്രുഷയുടെ സംസ്ഥാന ആനിമേറ്റർ ആയി നിയമിതയായത്.

admin

Leave a Reply

Your email address will not be published. Required fields are marked *