ഫെറോനതല പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു.

ഫെറോനതല പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു.
കൊച്ചി : ജൂൺ മാസത്തെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടുതല മേഖലയിൽ പള്ളി സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു. പള്ളി സ്റ്റാഫുകളായ കൈകാരന്മാർ, കപ്യാർ, ചെമ്മദോർ, ഗായക സംഘം എന്നിവരുടെ സംഗമമാണ് നടത്തിയത്. സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. വരാപ്പുഴ അതിരൂപത പ്രൊക്കുറെറ്റർ റവ. ഡോ. സോജൻ മാളിയേക്കൽ, ഫാ. ജോസി കോച്ചാപള്ളി, ഫാ. ടീജോ കോലോത്ത് എന്നിവർ ക്ലാസ് നയിച്ചു. ജൂബിലി ആഘോഷങ്ങളുടെ കോർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പള്ളി സംഗമത്തിന് നേതൃത്വം നൽകി. വടുതല ഫെറോന വികാർ ഫാ. ആന്റണി ചെറിയകടവിൽ ഫാ. സ്റ്റിനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു