സഭാവാര്‍ത്തകള്‍ : 06. 07. 25

സഭാവാര്‍ത്തകള്‍ : 06. 07. 25
വത്തിക്കാൻ വാർത്തകൾ
പ്രകൃതിപരിപാലനത്തിനുള്ള ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങരുത് : ലെയോ പതിനാലാമൻ പാപ്പാ
ഫാ. സ്റ്റാന്‍സ്വാമി അനുസ്മരണം : 2025 ജൂലൈ അഞ്ച് ശനി വൈകിട്ട് ഏഴിന് ഓണ്‍ലൈനില്‍
കൊച്ചി : മനുഷ്യരായി ജീവിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട, ദരിദ്രരും നിരാശ്രയരുമായ ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് തീവ്രവാദിയെന്നും നക്സലൈറ്റ് എന്നും മുദ്രകുത്തി, ഭരണകൂട ഭീകരതയ്ക്കിരയായി ജയിലിലടക്കപ്പെട്ട് ജീവന് ഹോമിക്കപ്പെട്ട മനുഷ്യവകാശ പ്രവര്‍ത്തകനും മിഷണറിയുമായ ഈശോ സ ഭാ വൈദികന്
ഫാ. സ്റ്റാന്‍സ്വാമി അനുസ്മരിക്കപ്പെടുന്നു . 2025 ജൂലൈ അഞ്ച് ശനി വൈകിട്ട് ഏഴിന്
ഓണ്‍ലൈനില്‍ ‘ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ആന്റോ അക്കരെ
സി. ക്രിസ്റ്റിന് ജോസഫ് എന്നിവര്‍ പങ്കെടുക്കുന്നു.
വിശ്വാസപരിശീലന കമ്മീഷന് വാര്‍ത്തകള്‍ – ജൂലൈ 6 ഞായര്‍
സ്കൂള്‍ ലീഡേഴ്സ് ട്രെയിനിങ് അതിരൂപതലം ജൂലൈ 13ന്
കൊച്ചി : ജൂലൈ 13 ന് അതിരൂപതതല സ്കൂള്‍ ലീഡേഴ്സ് ട്രെയിനിങ് സംഘടിപ്പിക്കുന്നു.ആശിര്‍ഭവനില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ട്രെയിനിങ്ങില്‍ എല്ലാ സ്്കൂള്‍ ലീഡേഴ്സ് നിര്ബന്ധമായുംപങ്കെടുക്കണം.