കർക്കടക രസക്കൂട്ട്’ – ഭക്ഷ്യമേള സംഘടിപ്പിച്ചു
കർക്കടക രസക്കൂട്ട്’ – ഭക്ഷ്യമേള സംഘടിപ്പിച്ചു.
സെൻ്റ് ആൽബർട്ട് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലിന്റെയും ശാന്തിഗിരി സിദ്ധ ആൻ്റ് ആയുർവേദ റിസർച്ച് സെൻ്ററിൻ്റെയുംസംയുക്ത ആഭിമുഖ്യത്തിൽ കർക്കടക രസക്കൂട്ട്’ എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പാരമ്പര്യ ആയുർവേദ വിജ്ഞാനത്തെയും, കർക്കടക മാസത്തിലെ ആരോഗ്യപരിപാലനവും ഔഷധക്കൂട്ടുകളുടെ ശാസ്ത്രീയതയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. വൈവിധ്യ മായ കർക്കിടക വിഭവങ്ങളുടെ പ്രദർശനം ഏറെ ആകർഷകമായിരുന്നു.കോളേജ് ചെയർമാൻ റവ. ഡോ.ആൻ്റണി തോപ്പിൽ ഉൽഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോസഫ് ജസ്റ്റിൻ റെബലോ, രസതന്ത്ര വിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്സൺ, ഡോ. അഗസ്റ്റിൻ കെ. ജെ എന്നിവർ സന്നിഹിതരായിരുന്നു. ആയുർവേദ ഡോക്ടറും യോഗ പ്രാക്റ്റീഷണറുമായ ഡോ.ലക്ഷ്മി വി എസ് പരമ്പരാഗത ചികിത്സ സമ്പ്രദായങ്ങളെ കുറിച്ച് പ്രഭാഷണവും നടത്തുകയുണ്ടായി