കെ.സി.വൈ.എം വരാപ്പുഴ അതിരൂപത 2026–27 അംഗത്വ വിതരണോൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത 2026–27 അംഗത്വ വിതരണോൽഘാടനം.
കേരള കത്തോലിക്കാ സഭയിലെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത, യുവജനങ്ങളുടെ സാമൂഹിക, കലാ-കായിക, വിദ്യാഭ്യാസ, ആത്മീയ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരികയാണ്. 1974-ൽ പ്രവർത്തനമാരംഭിച്ച ഈ പ്രസ്ഥാനം, വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങൾ നടത്തി മുന്നേറിയ, ഒരുപാട് മഹാരഥന്മാരെ സൃഷ്ടിച്ച
പ്രസ്ഥാനമാണ് കെ.സി.വൈ.എം, കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിലെ അംഗത്വ വിതരണത്തിന്റെ ഭാഗമായി, അതിരൂപത മെമ്പർഷിപ്പ് ക്യാമ്പയിൻ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ദൈവാലയത്തിൽ വച്ച്
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പുതിയ അംഗമായ സ്റ്റീവ് ക്രിസ്റ്റിക്ക് അംഗത്വ ഫോം നൽകി ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രൊമോട്ടർ റവ. ഫാ. റാഫേൽ സ്റ്റിനിൽ ചാണാശ്ശേരി, ഓച്ചന്തുരുത്ത് ഇടവക സഹവികാരി ഫാ. സിബിൻ ജോസി നെല്ലിശ്ശേരി,കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സെക്രട്ടറി നിക്സൺ വേണാട്ട്,സി. അനസ്തേഷ്യ O.Carm., സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജോ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അധീന നിക്സൺ, കെ.സി.വൈ.എം വൈപ്പിൻ മേഖല പ്രസിഡന്റ് റൂബൻ മാർട്ടിൻ, ഓച്ചന്തുരുത്ത് യൂണിറ്റ് പ്രസിഡന്റ് ജനീക് റോഡ്രിഗസ്, സെക്രട്ടറി ഏറോൺ ഐ. എസ്., യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.