വല്ലാർപാടം മരിയൻ തീർത്ഥാടനം പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു

 വല്ലാർപാടം മരിയൻ തീർത്ഥാടനം പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു

വല്ലാർപാടം മരിയൻ തീർത്ഥാടനം
പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു.

 

കൊച്ചി :  ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം  ബസിലിക്കയിലേക്ക്  നടത്തുന്ന തീർത്ഥാടനത്തിനും ബൈബിൾ കൺവെൻഷനുമായി വല്ലാർപാടം റോസറി പാർക്കിൽ നിർമ്മിക്കുന്ന  പന്തലിന്റെ കാൽനാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാർ ജനറൾ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു.

ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന ബൈബിൾ കൺവെൻഷൻ
ഫാ.സേവ്യർ ഖാൻ  വട്ടായിൽ പിഡിഎം നയിക്കും.സെപ്റ്റംബർ 13 നാണ് വല്ലാർപാടം തീർത്ഥാടനം.  ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്,
ജനറൽ കൺവീനർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. ജോബ് വാഴക്കൂട്ടത്തിൽ,
ഫാ.ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ,  വൈസ് ചെയർമാൻമാരായ
അഡ്വ ഷെറി ജെ  തോമസ്, അഡ്വ.എൽസി ജോർജ്,ഫാ. ജിക്സൺ ജോണി, ഫാ.അമൽ ആൻ്റണി,കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻറ് റോയി ഡി ക്കൂഞ്ഞ, കെഎൽസി ഡബ്ലിയു എ പ്രസിഡൻ്റ് പ്രൊഫ. ഡോ.ബീന കെ ജെ, കെസിവൈഎം പ്രസിഡൻ്റ് രാജീവ് പാട്രിക്, അല്മായ കമ്മീഷൻ സെക്രട്ടറി  അലക്സ് ആട്ടുള്ളിൽ  തുടങ്ങിയവർ പങ്കെടുത്തു

admin

Leave a Reply

Your email address will not be published. Required fields are marked *