• August 31, 2026

ലഹരിക്കെതിരെ ബോധവൽക്കരണവുമായി ‘ജൂബിലി കപ്പ് 2k26’ ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

 ലഹരിക്കെതിരെ ബോധവൽക്കരണവുമായി ‘ജൂബിലി കപ്പ് 2k26’ ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

ലഹരിക്കെതിരെ ബോധവൽക്കരണവുമായി ‘ജൂബിലി കപ്പ് 2k26’ ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

 

കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “KRLCC JUBILEE CUP 2K26” 7’s ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് സെന്റ് ആൽബർട്ട്സ് കോളേജ് ഫുട്ബോൾ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം.
KRLCC-യുടെ രജത ജൂബിലിയോട് അനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ശക്തമായ ബോധവൽക്കരണവും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടാണ് ഈ കായികമേള നടക്കുന്നത്.
ചടങ്ങിൽ ബഹു. ഫിഷറീസ് & സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ പോൾ ജോസ് അധ്യക്ഷത’ വഹിക്കുകയും തൂഫാൻ’ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനങ്ങൾ നടത്തുന്ന ലഹരിക്കെതിരെ നടത്തുന്ന മുന്നേറ്റങ്ങൾ അത് സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി.
കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ, സംസ്ഥാന സെക്രട്ടറി ആലീന ജോർജ്, വരാപ്പുഴ അതിരൂപത കെസിവൈഎം പ്രസിഡന്റ് രാജീവ് പാട്രിക്, ഫാ. സ്റ്റിനിൽ ചാണാശ്ശേരി, ഫാ.പ്രസാദ് കാനപ്പള്ളി, മുൻ ഇന്ത്യൻ താരം ശ്രീ. ആൻസൺ കെ എ എന്നിവർ സംസാരിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ ഇരുദിവസങ്ങളിലും രാവിലെ 08:00 മണി മുതൽ വൈകിട്ട് 04:00 മണി വരെ നടക്കും.
ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ആന്റണി വാലുങ്കൽ, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിന്റ ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ കായിക സംസ്കാരം വളർത്തുന്നതിനും ലഹരിക്കെതിരെ ജാഗ്രത സൃഷ്ടിക്കുന്നതിനുമായാണ് ഈ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *