കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും
കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും
കൊച്ചി : ചെല്ലാനം കണ്ണമാലി തീരദേശത്തെ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്തഭിമുഖ്യത്തില്‍ ഇന്ന് ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ബി. ഒ. ടി ജംഗ്ഷനില്‍ വൈദികര്‍ ഉപവാസ സമരം നടത്തുന്നു. KRLCC വൈസ് പ്രസിഡണ്ട് ശ്രീ ജോസഫ് ജൂഡ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 3 മണിക്ക് സാന്തോം പള്ളിയില്‍ നിന്നും പള്ളൂരിത്തിയില് നിന്നും ബി.ഒ.ടി പാലത്തിലേയ്ക്കുള്ള ജനപങ്കാളിത്ത പ്രതിഷേധ റാലി ഉപവാസ പന്തലില്‍ സമാപിക്കും. സമാപന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. ആംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസകാരിക മേഖലയിലെ പ്രമുഖര്‍പങ്കെടുക്കും.