വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മോൺ . ജെയിൻ മെൻ്റസ് നിയമിതനായി

 വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മോൺ . ജെയിൻ മെൻ്റസ് നിയമിതനായി

വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മോൺ . ജെയിൻ മെൻ്റസ് നിയമിതനായി.

 

വത്തിക്കാൻ സിറ്റി :  2025 സെപ്റ്റംബർ 1-ന് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ,
മോൺ. ജെയിൻ മെൻ്റസിനെ വത്തിക്കാനിലെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസം (WOT) – ത്തിന്റെ സ്ഥിരം നിരീക്ഷകനായി നിയമിച്ചു.
നിലവിൽ അദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നു. സ്ഥിരം നിരീക്ഷകന്റെ ഓഫീസ് സ്പെയിനിലെ മാഡ്രിഡിലാണെങ്കിലും, അദ്ദേഹം വത്തിക്കാനിലെ വസിതിയിലായിരിക്കും താമസം. WOTയുടെ സ്ഥിരം നിരീക്ഷകൻ എന്ന നിലയിൽ , അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന WOT-യിലെ എല്ലാ സമ്മേളനങ്ങളിലും യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും.
മോൺ. ജെയിൻ മേൻഡസ് 1992 ജനുവരി 29 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ പിതാവിൻ്റെ പക്കൽ നിന്ന് , എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വെച്ച് പുരോഹിതനായി അഭിഷിക്തനായി. പൗരോഹിത്യ സ്വീകരണത്തിനു ശേഷം പാലാരിവട്ടം സെൻറ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിൽ സേവനം ചെയ്തു. തുടർന്ന് വരാപ്പുഴ അതിരൂപതയുടെ വൈസ് ചാൻസിലർ ആയി നിയമിക്കപ്പെട്ടു.
1993 ഓഗസ്റ്റ് 18ന് അദ്ദേഹം റോമിലേക് പഠിക്കാനായി പുറപ്പെട്ടു. അദ്ദേഹം റോമിൽ ഡിപ്ലോമാറ്റിക് സ്കൂൾ ഓഫ് വത്തിക്കാൻ, Pontificia Accademia Ecclesiastica യിൽ നിന്നും1997 മെയ് 27ന് കാനൻ ലോയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി.
ഉഗാണ്ട, പനാമ, ഉറുഗ്വേ, ഫിലിപ്പീൻസ്, ഗ്വാട്ടിമാല, സെനഗൽ, ലെബനൻ, നെതർലാൻഡ്‌സ്, ജർമ്മനി, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

admin

Leave a Reply

Your email address will not be published. Required fields are marked *