വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.

 വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോനയുടെ അഭിമുഖ്യത്തിൽ അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം 2026 ആഗസ്റ്റ് 2 ഞായറാഴ്ച തേവര സെന്റ് ജോസഫ് ദേവാലയത്തിൽ (സെന്റ് ജൂഡ് ) വെച്ച് നടത്തി.
ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അജപാലന ശുശ്രൂഷ കോർഡിനേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു. ഒന്നാം ഫെറോന അജപാലന ശുശ്രൂഷ ഡയറക്ടർ ബഹു. ഫാ. ലിതിൽ ജോസ് നെടുംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം തേവര സെന്റ് ജോസഫ് ഇടവകയിലെ സഹവികാരി ബഹു. ഫാ. ലാൽ ആന്റണി വൈപ്പിശ്ശേരി ഉദ്ഘാടനം ചെയ്തു.

ഒന്നാം ഫെറോന അതിരൂപത കോർഡിനേറ്റർ ശ്രീ. റോബിൻ ചെമ്മായത്ത് ആശംസകൾ നേരുകയുണ്ടായി.
തുടർന്ന് ഒന്നാം ഫെറോന അതിരൂപത കോർഡിനേറ്റർ ആയിരുന്ന ശ്രീ. നവീൻ വർഗീസിന്റെ സ്മരണാർത്ഥം NAVA Learning Centre പദ്ധതിയുടെ അവതരണവും ഉദ്ഘാടനവും ഒന്നാം ഫെറോന ഡയറക്ടർ ബഹു. ഫാ. ജോൺ ക്രിസ്റ്റഫർ വടശ്ശേരി നിർവഹിച്ചു. ഒന്നാം ഫെറോന ശുശ്രൂഷ കോർഡിനേറ്റർ അംഗങ്ങളായ ശ്രീ. ബിജു റാഫേൽ, ശ്രീമതി. പ്രിൻസി ജോസി, തേവര അജപാലന ശുശ്രൂഷ കോർഡിനേറ്റർ ശ്രീ. ജൂഡ് എന്നിവർ സംസാരിക്കുകയുണ്ടായി.
തുടർന്ന് അജപാലന ശുശ്രൂഷ കോഡിനേറ്റർമാർക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും പരിശീലനവും നൽകിക്കൊണ്ട് ജീവനാദം മാനേജിംഗ് എഡിറ്റർ ബഹു. ഫാ. സ്റ്റീഫൻ ചാലക്കര ക്ലാസ് നയിച്ചു. അജപാലന ശുശ്രൂഷയുടെ ഉത്തരവാദിത്വങ്ങളും പ്രവർത്തനരീതിയും ശുശ്രൂഷകളും കൂടുതൽ ഫലപ്രദമായി നിർവഹിക്കുന്നതിനാവശ്യമായ കാര്യങ്ങളെ കുറിച്ച് വിശദമായ നിർദേശങ്ങൾ അച്ചൻ നൽക്കുകയുണ്ടായി.
തേവര സെന്റ് ജോസഫ് ഇടവകയിലെ KCYM അംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ച.

admin

Leave a Reply

Your email address will not be published. Required fields are marked *