സഭാവാര്‍ത്തകള്‍ – 11 .08. .24

സഭാവാര്‍ത്തകള്‍ – 11 .08. .24

വത്തിക്കാൻ വാർത്തകൾ

അസാധ്യമായവയെ സാധ്യമാക്കുന്നവനാണ് ദൈവം : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാൻ  : മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാന്‍ സഹായിക്കുന്നവനാണ് ദൈവമെന്നും, അവനിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ. നമ്മുടെ കഴിവുകള്‍ക്കും അതീതമായ ചില സാഹചര്യങ്ങളില്‍ നാം ജീവിതത്തില്‍ ചിലപ്പോഴൊക്കെ എത്തുകയും, ‘ഈ സാഹചര്യത്തെ എനിക്ക് എങ്ങനെ നേരിടാനാകും?’ എന്ന് സ്വയം ചോദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളില്‍, ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1, 37) എന്ന് ഓര്‍ക്കുന്നത് സഹായകരമാണ്. നാം ഇത് വിശ്വസിച്ചാല്‍, നമുക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും’ എന്നായിരുന്നു സാമൂഹ്യമാധ്യമമായ എക്സില്‍ പാപ്പാ കുറിച്ചത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാൻ  :  വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ വിഷമമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചും, കേരളജനതയ്ക്കു മുഴുവന്‍ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു. ഇന്ത്യന്‍ ജനതയോട് പ്രത്യേകിച്ച് കേരളത്തിലെ ജനതയോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും, വിനാശകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനയില്‍ എല്ലാവരോടും പങ്കുചേരാനും പാപ്പാ പറഞ്ഞു. ആഗസ്റ്റ് മാസം നാലാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടത്തിയപൊതു സന്ദര്‍ശനത്തിന്റെ സമാപനത്തിലാണ് കേരളത്തില്‍ നടന്ന ദുരന്തത്തെക്കുറിച്ച് പാപ്പാപങ്കുവെച്ചത്്

 

അതിരൂപത വാർത്തകൾ

വയനാടിനൊപ്പം : വരാപ്പുഴ അതിരൂപത – ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍

കൊച്ചി : വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പില്‍ തന്റെ ഇടയലേഖനത്തില്‍, അതിരൂപതാ മക്കളോട് ആഹ്വാനം ചെയ്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പട്ട ജനങ്ങള്‍ക്കായി ആ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മിതിയില്‍ നാം പങ്കുകാരാകണം, ആയതിനാല്‍ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രത്യേകം അറിയിച്ചതിനുശേഷം ഒരു പ്രത്യേക ധനസമാഹരണം നടത്തി ലഭിക്കുന്ന തുക അതിരൂപതാ കച്ചേരിയില്‍ 2024 ആഗസ്റ്റ് 31നു മുമ്പ് ഏല്‍പിക്കണം. നാം സമാഹരിക്കുന്ന തുക കോഴിക്കോട് രൂപതയെ ഏല്‍പിക്കുന്നതും രൂപതാ സംവിധാനങ്ങള്‍ വഴി ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അത് ഉപയോഗിക്കുന്നതുമാണ്. എല്ലാവരുടെയും ആത്മാര്‍ത്ഥവും ഉദാരവുമായ സഹായങ്ങള്‍ ഉണ്ടാകണമെന്നും .   ഇടയലേഖനത്തില്‍, പിതാവ് പറഞ്ഞു


Related Articles

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” !

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” ! പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ “മോത്തു പ്രോപ്രിയൊ” വത്തിക്കാൻ : 1962-ലെ റോമൻ ആരാധാനാക്രമം

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി! വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  ഇരുപത്തിയഞ്ചാം

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ   വത്തിക്കാന്‍  : മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് പാപ്പയുടെ സന്ദേശം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<