ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

ഫാ. മൈക്കിൾ തലക്കെട്ടി

നിര്യാതനായി

 

കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി.
ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ് & മേരി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1000 ത്തിലധികം വീടുകൾആണ് പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

മികച്ച സംഘാടകനും, വളരെ മികച്ച കർത്തവ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു.


Related Articles

വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ.

വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ. കൊച്ചി : കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ

ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ്  ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി:  ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല  എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം. കൊച്ചി : വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024 വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<