അശരണർക്ക് തണലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ‘സുഭിക്ഷം’ പദ്ധതി നാലാം ഘട്ടത്തിലേക്ക്

അശരണർക്ക് തണലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ‘സുഭിക്ഷം’ പദ്ധതി നാലാം ഘട്ടത്തിലേക്ക്
ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുഭിക്ഷം പദ്ധതിയുടെ നാലാം ഘട്ടം മാലിപ്പുറം സെന്റ്. ജോസഫ് ദൈവാലയത്തിൽ വെച്ച് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. എം.പി ക്ലീറ്റസ് എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ബെന്നി ബെർണാഡിനും മാലിപ്പുറം സെന്റ് ജോസഫ് ഇടവക വികാരി ഫാ.റോക്കി ജോസ്ലിൻ ചക്കാലക്കലിനും ഭക്ഷ്യ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.പ്രമോട്ടർ ഫാ. റാഫേൽ സ്റ്റിനിൽ ചാണാശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി ഇൻ ചാർജ് അരുൺ സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, സോഷ്യോ -പൊളിറ്റിക്കൽ ഫോറം കൺവീനർ മാനുവൽ ബെന്നി, ജോമോൻ ആൻ്റണി, വൈപ്പിൻ മേഖലാ പ്രസിഡന്റ് റൂബൻ മാർട്ടിൻ, വൈസ് പ്രസിഡന്റ് ഷെൽഡ്രീന റോഡ്രിഗസ് സന്നിഹിതരായിരുന്നു. മത്സ്യബന്ധനം നടത്തുന്ന മാലിപ്പുറം ഇടവകയിലെ മത്സ്യത്തൊഴിലാളികൾക്ക് 500 കിലോ അരി വിതരണം ചെയ്തു.