ഫാ. ഫിർമുസ് കാച്ചപ്പിള്ളി OCD യുടെ 13-ാമത് അനുസ്മരണ സമ്മേളനം നടത്തി.


ഫാ. ഫിർമുസ് കാച്ചപ്പിള്ളി OCD യുടെ 13-ാമത് അനുസ്മരണ സമ്മേളനം നടത്തി.
വരാപ്പുഴ അതിരുപത KCYM ഓഫിസിൽ നടന്ന സമ്മേളനത്തിൽ ഫാ. ഫിർമുസ് ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയ് അധ്യക്ഷത വഹിച്ചു. മുൻ MP യും, CHAI യുടെ ദേശിയ പ്രസിഡണ്ടും KLCHA സംസ്ഥാന പ്രസിഡന്റുമായ ഡോ. ചാൾസ് ഡയസ് സമ്മേളനം ഉത്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ.സിബി ജോയ്
ഫാ. ഫിർമുസ് കാച്ചപ്പിള്ളി അനുസ്മരണംനടത്തി.
സമ്മേളനത്തിന്റെ ഭാഗമായി ലെയോ പതി നാലാമൻ പാപ്പയുടെ “മഗ്‌നിഫിക്ക ഹ്യുമാനിറ്റസ് “എന്ന ചക്രിക ലേഖനത്തെ അധികരിച്ച് “മനുഷ്യാന്തസ്സും നിർമ്മിത ബുദ്ധിയുയും” എന്ന വിഷയത്തിൽ ആലുവ കർമല ഗിരി സെമിനാരിയിലെ പ്രൊഫ. റവ. ഡോ. ഷാനു ഫെർണാണ്ടസ് പ്രഭാഷണo നടത്തി. കെ സി ബി സി യുടെ മികച്ച മാതാധ്യാപകനുള്ള പുരസ്കാര ജേതാവ് ഡോ.ഗ്രിഗറി പോളിനെ ചടങ്ങിൽ ആദരിച്ചു.
ഫൗണ്ടേഷൻ ജന. സെക്രട്ടറി എൻ. സി അഗസ്റ്റിൻ, ട്രഷറര്‍
പി ആർ. ലോറൻസ്, പി ആർ അലോഷ്യസ് ഡോ. ഗ്രിഗറി പോൾ,
അഡ്വക്കേറ്റ് ജസ്റ്റിൻ കരിപ്പാട്ട് (കെഎൽസിഎ സംസ്ഥാന ലീഗൽ സെൽ കോഡിനേറ്റർ ) കെ സി വൈ എം വരാപ്പുഴ അതിരുപത പ്രസിഡന്റ് രാജീവ് പാട്രിക്,
ജോയി ഗോതുരുത്ത് എന്നിവർ
ചടങ്ങിൽ സംസാരിച്ചു l