• September 1, 2026

ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും ( സെപ്റ്റംബർ 5 (ശനി) രാവിലെ 11 മണി)

 ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും ( സെപ്റ്റംബർ 5 (ശനി) രാവിലെ 11 മണി)

ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും ( സെപ്റ്റംബർ 5 (ശനി) രാവിലെ 11 മണി)

 

കൊച്ചി: പള്ളിക്കൊപ്പം പള്ളിക്കൂടം കല്പനയിലൂടെ കേരളക്കരയിൽ വിദ്യഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയ മഹാമിഷനറി നിഷ്പാദുക കർമലീത്താ സന്യാസി വരാപ്പുഴ അതിരൂപത വികാർ അപ്പസ്തോലിക് ആയിരുന്ന ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമവാർഷികവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ, വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 (ശനി) രാവിലെ 11 മണി മുതൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ നടത്തപ്പെടും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആൻറണി വാലുങ്കൽ ഉത്‌ഘാടനം ചെയ്യും. ഫാ. ജോസ് റീഗൻ ഒസിഡി ബച്ചിനെല്ലി അനുസ്മരണ പ്രഭാഷണം നടത്തും. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോൺ ബോസ്കോ, വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ വെരി റവ.ഫാ. ഡോ. പീറ്റർ കൊച്ചുവീട്ടിൽ, കെഎൽസിഎച്ച്എ ഡയറക്ടർ മോൺ.റോക്കി റോബി കളത്തിൽ, പ്രസിഡന്റ് ഡോ.ചാൾസ് ഡയസ് എക്സ് എം പി, ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ തുടങ്ങിയവർ പ്രസംഗിക്കും. 12.30-ന് കത്തീഡ്രലിൽ വെരി.റവ.ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ ലത്തീൻ ഭാഷയിൽ ദിവ്യബലി അർപ്പിക്കപ്പെടും. ഡോ.സൈമൺ കൂമ്പെയിലിന്റെ നേതൃത്വത്തിലുള്ള ക്വയർ ലത്തീൻ ഗാനങ്ങൾ ആലപിക്കും. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി മോൺ. റോക്കി റോബി കളത്തിൽ, ഫാ.പീറ്റർ കൊച്ചുവീട്ടിൽ, ഡോ.ചാൾസ് ഡയസ് എക്സ് എംപി, ഡോ.ഗ്രിഗറി പോൾ എന്നിവർ അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *