ഇല്ലുമിനൈറ്റ് 2026 വരാപ്പുഴ അതിരൂപത  യുവജന സംഗമം

 ഇല്ലുമിനൈറ്റ് 2026 വരാപ്പുഴ അതിരൂപത  യുവജന സംഗമം

ഇല്ലുമിനൈറ്റ് 2026 വരാപ്പുഴ അതിരൂപത  യുവജന സംഗമം

 

എറണാകുളം :   ഏറെ കലുഷിതമായ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ, യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് ക്രിസ്തു ദർശനങ്ങളിൽ അധിഷ്ഠിതമായ പരിഹാരം നിർദ്ദേശിക്കുവാൻ ഇല്ലുമിനൈറ്റ് യുവജന സംഗമത്തിന് കഴിയട്ടെയെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ വെരി റവ. ഫാ. എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു.
യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23ന് ചെമ്പുമുക്ക് സെൻറ് മൈക്കിൾസ് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന യുവജന സംഗമത്തിന്റെ ഒരുക്കങ്ങൾക്കായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശന കർമ്മവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജന കമ്മീഷൻ ഡയറക്ടർ റവ. ഫാ. പ്രസാദ് കാനപ്പിള്ളി അധ്യക്ഷനായിരുന്നു.
കെ ആർ സി ബി സി യൂത്ത് കമ്മീഷൻ സെക്രട്ടറി റവ.ഫാ.അനൂപ് കളത്തിത്തറ osj അതിരൂപത കെസിവൈഎം പ്രമോട്ടർ റവ.ഫാ. സ്റ്റിനിൽ ക്ലീറ്റസ് അതിരൂപത കോഡിനേറ്റർ വിനോജ് വർഗ്ഗീസ് കെസിവൈഎം പ്രസിഡൻറ് രാജീവ് പാട്രിക്ക്,
സി എൽ സി പ്രസിഡൻറ് അലൻ ടൈറ്റസ് , യുവജന കമ്മീഷൻ,സെക്രട്ടറി ഫ്രാൻസിസ് ഷെൻസൻ, ജോയിൻ സെക്രട്ടറി സിബിൻ യേശുദാസൻ, യുവജന സംഘടന ഭാരവാഹികളും പങ്കെടുത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *