വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത് – ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം

 വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത് – ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം

വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത് – ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം

NEET പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും, അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ ഡൽഹിയിൽ ഉണ്ടായ പൊലീസ് നടപടികളും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും,വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കപ്പെടുകയും വേണമെന്ന ആവശ്യം ഉയർത്തിക്കൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

📍 വേദി: ഗാന്ധി സ്ക്വയർ (എറണാകുളം ദർബാർ ഹാളിന് സമീപം)
🗓️ 26 ഞായറാഴ്ച
🕔 സമയം: വൈകിട്ട് 5:00 മണി

നീതിക്കും ജനാധിപത്യത്തിനും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ യുവജനങ്ങളും പങ്കുചേരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *