കെഎൽസിഡബ്ല്യു എ വരാപ്പുഴ അതിരൂപത ഭാരവാഹികൾ ചുമതലയേറ്റു

 കെഎൽസിഡബ്ല്യു എ വരാപ്പുഴ അതിരൂപത ഭാരവാഹികൾ ചുമതലയേറ്റു

കെഎൽസിഡബ്ല്യു എ വരാപ്പുഴ അതിരൂപത ഭാരവാഹികൾ ചുമതലയേറ്റു.

 

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ അഡ്വ. വി. കെ. മിനിമോൾ മുഖ്യ പ്രഭാഷണം നടത്തി.
എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ,
കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ്, കെഎൽസി എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡി കുഞ്ഞ, കെഎൽസി എ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് എന്നിവർ ആശംസകൾ നേർന്നു. പ്രൊഫ. ഡോ. ബീന പി.ജെ., ( പ്രസിഡന്റ് ), റീന റാഫേൽ ( ജന. സെക്രട്ടറി), അഡ്വ. എൽസി ജോർജ് ( ട്രഷറർ ), മേരി ഗ്രേസ് ( വൈസ് പ്രസിഡന്റ് ), റോസി സ്റ്റാൻലി ( വൈസ് പ്രസിഡന്റ് ), ലിൻസി ജിജോ ( സെക്രട്ടറി), ആനി സെബാസ്റ്റ്യൻ ( സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുതിയ പ്രസിഡൻ്റ് പ്രൊഫ.ഡോ.ബീന നയ പ്രഖ്യാപനം നടത്തി. ചടങ്ങിൽ മുൻ ഭാരവാഹികളെ ആദരിച്ചു. കെഎൽ സിഡബ്ലിയുഎ സെക്രട്ടറി ഡോ. ഗ്ലാഡിസ് മേരി ജോൺ, അഡ്വ. എൽസി ജോർജ്, ഫിലോമിന ലിങ്കൻ, ജനറൽ സെക്രട്ടറി റീന റാഫേൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ വിവിധ ഇടവകകളിലെ കെഎൽ സി ഡബ്ലിയുഎ പ്രതിനിധികൾ, കുടുംബാംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എളംകുന്നപുഴ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, തേവര സെന്റ് ജോസഫ്സ് ചർച്ച്, നെട്ടൂർ ഹോളിക്രോസ് ചർച്ച്, പൊന്നാരിമംഗലം കാരുണ്യ മാതാ ചർച്ച്, പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച് എന്നീ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *