admin

International News

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ.മർചെല്ലിനോ നിര്യാതനായി

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ.മർചെല്ലിനോ നിര്യാതനായി ( 1965 ഏപ്രിൽ 26 മുതൽ സെപ്റ്റംബർ 26 വരെ അദ്ദേഹം വി. പാദ്രേ പിയോയുടെ സഹായിയായിരുന്നു) വത്തിക്കാന്‍  : പാദ്രെ പിയോയുടെ സഹായിയും വിശുദ്ധീകരണ നടപടികളിൽ സാക്ഷിയുമായിരുന്ന അവസാനത്തെ കപ്പുച്ചിൻ വൈദീക൯ മർചെല്ലിനോ ഇന്നലെ സാൻ ജൊവാന്നി റൊത്തോൻതോയിൽ നിര്യാതനായി. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.1930 ജൂൺ 30 ന് ഇറ്റലിയിലെ കാംപോബാസ്സോയിലുള്ള കാസാകലേൻദായിൽ ജനിച്ച അദ്ദേഹം 16 ആം വയസ്സിൽ സഭയിൽ ചേർന്നു. 1947 സെപ്റ്റംബർ 16ന് […]Read More

Kerala News

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹർജി […]Read More

Kerala News

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു. 

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു.    കൊച്ചി: ഫ്രാൻസിസ്പാപ്പ പ്രഖ്യാപിച്ച മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള കത്തോലിക്കാ സഭയുടെ പ്രഥമ ആഗോള ദിനാചരണം കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പാലാരിവട്ടം സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് ഇടവകയിലെനടുവില വീട്ടിൽ എൻ.യു .ജോസഫ് മാസ്റ്റർ ഭാര്യ ലൂസി ജോസഫ് എന്നിവരെ ഡയറക്ടർ ഫാ.മാർട്ടിൽ തൈപ്പറമ്പിൽ പ്രസിഡന്റ് സി.ജെ. പോൾ ,സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അനുമോദന […]Read More

International News

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി! വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് […]Read More

Kerala News

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ  ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.   കൊച്ചി : ഇന്നു മഞ്ഞുമ്മൽ കർമ്മലീത്ത സഭ എന്നറിയപ്പെടുന്ന ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം. കൂനമ്മാവിൽ വൈദികൻ ആയിരിക്കെ ഫാ. ബർണ്ണർദീൻ ബച്ചിനെല്ലി ദൈവാലയത്തോടൊപ്പം വൈദികമന്ദിരമായി 1844-ൽ പണി പൂർത്തിയാക്കിയ 6 മുറികളോട് കൂടിയ ബംഗ്ലാവ് ഒഴിഞ്ഞു കിടന്നതിനാൽ, അതൊരു ആശ്രമമായി ഉപയോഗിക്കാൻ തീരുമാനിച്ചു. ഫാ. എജിദിയൂസ് (കുറുപ്പശ്ശേരി സേവ്യർ […]Read More

International News

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ:   വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ തിന്മകൾ നേരിടേണ്ടിവരുന്നു എന്ന് പഠനം. സേവ് ദി ചിൽഡ്രൻ എന്ന കുട്ടികൾക്കുവേണ്ടിയുള്ള അന്താരാഷ്ട്രസംഘടന, ലാൻസെറ്റ് (Lancet) മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, കൊറോണ വൈറസ് മൂലം അനാഥരായ കുട്ടികൾ നേരിടുന്ന തിന്മകളും, ഈ പകർച്ചവ്യാധിയുടെ പരോക്ഷ ഇരകളായ കുട്ടികളുടെ ഒരു തലമുറയെത്തന്നെ പ്രത്യേകമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമായി […]Read More

International News

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി.   വാഷിംഗ്ടൺ :അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ ( യൂ. എസ്. സി. ഐ. ആർ. എഫ്) അമേരിക്കൻ മെത്രാൻ സമിതിയുടെ സഹകരണത്തോടെ ജൂലൈ 13 മുതൽ 15 വരെ വാഷിംഗ്ടൺ ഡിസിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ (ഐ.ആർ.എസ്) ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവരുടെ അവസ്ഥയും ചർച്ചാവിഷയമായി. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ആയ ക്രിസ്ത്യാനികൾ ഈ നിയമങ്ങളുടെ പേരിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും […]Read More

International News

എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ!

എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ! വത്തിക്കാൻ : കാരുണ്യപ്രവർത്തിയുടെ അടയാളത്തിൽ എളിയവരും വേദനിക്കുന്നവരുമായി കണ്ടുമുട്ടുകയാണ് “ഫ്രയേഴ്സ് മൈനർ” സമൂഹത്തിൻറെ ആത്മീയതയുടെ വേരുകൾ എന്ന് പാപ്പാ. ആത്മശരീരങ്ങളിൽ യാതനകളനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാപ്പാ “ഫ്രയേഴ്സ് മൈനർ” അഥവാ, ചെറു സന്ന്യാസികൾ എന്ന ഫ്രാൻസിസ്ക്കൻ സമൂഹത്തിന് പ്രചോദനം പകരുന്നു. ഓ എഫ് എം (OFM) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന ഈ സമൂഹത്തിൻറെ പൊതു സംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവർക്കയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ സമൂഹത്തിൻറെ […]Read More

International News

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” !

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” ! പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ “മോത്തു പ്രോപ്രിയൊ” വത്തിക്കാൻ : 1962-ലെ റോമൻ ആരാധാനാക്രമം ദിവ്യബിലിയിൽ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പാപ്പാ ഭേദഗതി വരുത്തി. ഈ പഴയ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷനിൽ നിക്ഷിപ്തമാക്കുന്നതാണ് ഫ്രാൻസീസ് പാപ്പാ “ത്രദീസിയോനിസ് കുസ്തോദേസ്” (“ Traditionis custodes”) എന്ന ലത്തീൻ നാമത്തിൽ പുറപ്പെടുവിച്ച സ്വയാധികാര പ്രബോധനം, അഥവാ, മോത്തു പ്രോപ്രിയൊ വഴി […]Read More