പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി: വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും പ്രോലൈഫും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് “പങ്കുവെക്കലിന്റെ ഇടമാകണം കുടുംബങ്ങൾ” എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ അതിരൂപത സഹായമെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ശ്രീ നെഡ്സൺ, സിസ്റ്റർ ജോസഫൈൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോതമംഗലം രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോയ്സ് മുക്കുടം ബൈബിൾ അധിഷ്ഠിതമായ മാജിക് ഷോ നടത്തി. നൂറു കുടുംബങ്ങളിൽ നിന്നായി 600 അംഗങ്ങൾ പങ്കെടുത്ത ഈ സംഗമത്തിൽ അഭിവന്ദ്യ പിതാവ് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകി .


Related Articles

പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു

പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത ബിസിസിയുടെ ഏറ്റവും പുതിയ നന്മ പ്രവർത്തനമായ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരം ടി.ജെ. വിനോദ് എംഎൽഎ

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരം ടി.ജെ. വിനോദ് എംഎൽഎ.   കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<