പ്രാർത്ഥന ആശംസകൾ

പ്രാർത്ഥന ആശംസകൾ

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുടെ സെക്രട്ടറിയും അതിരൂപത കോടതിയുടെ ഡിഫൻഡർ ഓഫ് ബോണ്ടും ആയി റവ. ഫാ. സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ ചാർജ് എടുത്തു. ചേന്നൂർ സെന്റ് ആന്റണീസ് ഇടവകാംഗമായ ഫാ. സ്മിജോ കാനോൻ നിയമത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

 


വരാപ്പുഴ അതിരൂപത ട്രൈബ്യൂണലിന്‍റെ ജഡ്ജ് ആയി റവ. ഫാ. ഷൈൻ ജോസ് ചിലങ്ങര ചാർജെടുത്തു. റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ അദ്ദേഹം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. അതിരൂപത കോടതിയുടെ ഡിഫൻഡർ ഓഫ് ബോണ്ട് ആയി സേവനം ചെയ്ത് വരുകയായിരുന്നു.

 


അതിരൂപത കോടതിയുടെ ഡിഫൻഡർ ഓഫ് ബോണ്ട് ആയി റവ. സിസ്റ്റർ എലിസബത്ത് ടി. എഫ് O. Carm ചാർജെടുത്തു. ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സിസ്റ്റർ എലിസബത്ത് ടി. എഫ്. O. Carm അതിരൂപതയിൽ എക്ളേസിയാസ്റ്റിക്കൽ ഓഫീസിൽ
പ്രത്യേകിച്ച് അതിരൂപത കോടതിയിൽ നിയമിതയാകുന്ന ആദ്യത്തെ സന്യാസിനിയാണ്. ഇവർ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലകൾ ഏറ്റെടുത്തു.


Related Articles

സഭാവാര്‍ത്തകള്‍ – 28.07.24

സഭാവാര്‍ത്തകള്‍ – 28 .07.24 വത്തിക്കാൻ വാർത്തകൾ   മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ വത്തിക്കാന്‍  : ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍,

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ് കൊച്ചി : രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഒന്നിക്കണമെന്ന് എച്ച് എം

മൂല്യങ്ങൾ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം- ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ.

മൂല്യങ്ങൾ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം- ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ.   കൊച്ചി : സർവ്വ മൂല്യങ്ങളുടെയും കെട്ടുറപ്പും ആത്മീയതയുടെ അന്തരീക്ഷവും നിർബന്ധമായും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<