അഭീൽ ജോൺസന്റെ നില ഗുരുതരമായി തുടരുന്നു.

പാല: സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റ് മത്സരങ്ങൾക്കിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ അഭീൽ ജോൺസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് മത്സരത്തിൽ സഹായിയായി ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഇടത് നെറ്റിക്ക് മുകളിൽ ഹാമർ പതിച്ചത്. ആ ഭാഗത്തെ ര ക്കക്കുഴലുകൾ തകർന്ന് രക്തം തലച്ചോറിനുള്ളിൽ തളം കെട്ടുകയായിരുന്നു. കുട്ടിയെ അന്ന് തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഗുരുതരവസ്ഥയിൽ തന്നെ തുടരുകയാണ്.  അഭീലിന്റെ തിരിച്ചുവരവിനായി വീട്ടുകാരോടൊപ്പം പ്രാർഥനയോടെ കാത്തിരിക്കുകയാണ് കൂട്ടുകാരും കായിക ലോകവും.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<