അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ
കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം.
മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന് നന്ദി സൂചകമായാണ് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാൾ ദിനത്തിൽ 1940 ൽ ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്.1989 തൻറെ അപ്പസ്തോലിക സന്ദർശനം മധ്യേ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ഇവിടെ വിശുദ്ധ ബലി അർപ്പിച്ചിട്ടുണ്ട്.
കടപ്പാട് @വത്തിക്കാൻന്യൂസ്