ആതുരശുശ്രൂഷാരംഗത്തെ ആചാര്യന്‍ വിടവാങ്ങി
ആതുരശുശ്രൂഷാരംഗത്തെ ആചാര്യന്‍ വിടവാങ്ങി.
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ്. ജോര്‍ജ് ഇടവകാംഗവുമായ വെരി റവ.മോണ്‍. ആന്റണി കളത്തിവീട്ടില്‍ (13.02.24) ന് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (15.02.24) വൈകിട്ട് നാലിന് കര്‍ത്തേടം സെന്റ്.ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. 1984 – 1998 വരെ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡയറക്ടറായി സേവനം ചെയ്തു. ലൂര്‍ദ് ഹോസ്പിറ്റലിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന് നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2009 സെപ്റ്റംബർ പതിമൂന്നാം തീയതി വല്ലാർപാടം തീർത്ഥയാത്രയുടെ അവസരത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ കാലത്ത് അദ്ദേഹത്തിന് പേപ്പല്‍ ബഹുമതിയായ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.
വരാപ്പുഴ അതിരൂപത കർത്തേടം സെൻറ് ജോർജ് ഇടവകയിൽ തോമസ് ത്രേസ്യ ദമ്പതികളുടെ മകനായി 1937 ഡിസംബർ നാലിന് ജനിച്ചു. 1937 ഡിസംബർ 9ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 1945 നവംബർ 25ന് സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുകയും 1955 മെയ് 9ന് സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. 1957 മെയ് 31ന് ആലുവ മേജർ സെമിനാരിയിൽ പ്രവേശിക്കുകയും 1964 മാർച്ച് 15 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
അതിരൂപതയുടെ ആരോഗ്യ പരിപാലന കേന്ദ്രമായ ലൂർദ് ആശുപത്രിയിൽ 1984 മെയ് 3 മുതൽ 1998 ഫെബ്രുവരി 27 വരെ ഡയറക്ടർ ആയി സേവനം ചെയ്ത കാലഘട്ടത്തിൽ ആശുപത്രിയിൽ പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിച്ചു. ഇത് സമൂഹത്തിലെ സാധാരണ ജനങ്ങൾക്ക് വലിയ ഒരു അനുഗ്രഹമായി തീർന്നു. ഒരു മികച്ച അഡ്മിനിസ്ട്രേറ്റർ ആണെന്ന് അദ്ദേഹം തെളിയിച്ചു.
ജനനം- 04.12.1937
തിരുപ്പട്ടം- 05.03.1964 സ്വീകരിച്ചു.
സേവനം ചെയ്തിരുന്ന ഇടവകകള്‍ – കത്തിഡ്രല്‍, ചാത്തിയാത്ത്, പോണേല്‍, കാക്കനാട്, പെരുമാനൂര്‍, ഇന്‍ഫന്റ് ജീസസ്, പൊറ്റക്കുഴി, ചേരാനെല്ലൂര്‍.
മാതാപിതാക്കൾ : തൊമ്മൻ – ത്രേസ്യ
സഹോദരങ്ങൾ:
റാഫേൽ (late),മേരി ബെനവഞ്ചർ ചേന്നാട്ട് (late), പീറ്റർ (late), തോമസ് (late), ജോർജ്ജ് (late), സെലിൻ
എലിസബത്ത് ജോർജ് തിരുനിലത്ത്.
Related Articles
കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി .
കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി . കൊച്ചി: വരാപ്പുഴ അതിരൂപതയിൽ വർഷങ്ങളോളം സന്യാസിനി സമർപ്പണത്തിന്റെ ആൾരൂപമായി ജീവിച്ച
സഭാവാര്‍ത്തകള്‍ – 23. 06. 24
സഭാവാര്‍ത്തകള്‍ – 23. 06. 24 വത്തിക്കാൻ വാർത്തകൾ വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി : ഐക്യരാഷ്ട്രസഭ ജൂണ്‍
സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?
സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ? നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് അറിവ് കിട്ടിയാൽ പോലീസ് സ്വമേധയാ