ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം
വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . വരുന്ന അഞ്ചു വർഷത്തേക്കാണ് നിയമനം. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ചു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം
പുതിയ ചുമതല ഏറ്റെടുക്കുന്ന ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ പോപ്പ് ഫ്രാൻസിസ് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യാനുള്ള എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിച്ചു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് വത്തിക്കാനിൽ കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ( Pontifical Council for Migrants and Itinerant People ) സെക്രട്ടറി ആയി 6 വർഷത്തോളം സ്തുത്യർഹമായി സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ കർമശേഷിയും അനുഭവ സമ്പത്തും പരിഗണിച്ചാണ് പുതിയ ഉത്തരവാദിത്യം വത്തിക്കാൻ ഏല്പിച്ചിട്ടുള്ളത്.
Related
Related Articles
യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.
യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക. വത്തിക്കാന്‍ : രൂപതകളിൽ നടക്കുന്ന ആഗോള യുവജന ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. 2021 ലെ രൂപതാ
ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….
ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….. വത്തിക്കാൻ : മെയ് 16-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത ചിന്തകൾ. ആഗോളതലത്തിൽ ഉത്ഥാനമഹോത്സവം കഴിഞ്ഞു വരുന്ന പെസഹാക്കാലം 7-ാം
ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് അന്തരിച്ചു
ദൈവശാസ്ത്ര പണ്ഡിതൻ ഹാൻസ് കൂങ് അന്തരിച്ചു വത്തിക്കാൻ : വിയോജിപ്പുകളിലും സഭയോടു ചേർന്നുനിന്ന ആധുനിക കാലത്തെ അഗ്രഗണ്യനായ ദൈവശാസ്ത്ര പണ്ഡിതൻ ജർമ്മനിയിൽ ജീവിച്ച സ്വറ്റ്സർലണ്ടുകാരൻ 93-ാമത്തെ