കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

എറണാകുളം : ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്ഉ ള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ വൃത്തിയായി വേര്‍തിരിച്ച് കൈമാറുന്ന പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ പറവൂർ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും .
പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്‌കരണവും ജൈവകൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത  കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലും  എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിലൂന്നി അങ്കണവാടി മുതല്‍ കോളേജ് തലംവരെ വ്യത്യസ്ത പദ്ധതികള്‍ ശുചിത്വമിഷന്‍ വിഭാവനം ചെയ്തിട്ടുണ്ട്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<